കസ്റ്റഡിയിലെടുത്ത യുവാവിനെ കോടതിയിൽ ഹാജരാക്കത്തതിനെ ചൊല്ലി പോലീസ് സ്റ്റേഷനിൽ സംഘർഷം.

Story dated:Saturday September 12th, 2015,09 38:am
sameeksha sameeksha

Untitled-1 copyപരപ്പനങ്ങാടി: കസ്റ്റഡിയിൽ എടുത്ത യുവാവിനെ കോടതിയിൽ ഹാജരാക്കത്തതിനെ ചൊല്ലി പോലീസ് സ്റ്റേഷന് മുൻപിൽ സംഘർഷം .വെള്ളിയാഴ്‌ച ഉച്ചയോടെയാണ്‌ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന് മുൻപിൽ ഒരു വിഭാഗം സംഘടിചെത്തിയത്. വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി സാജിദലിയെ കഴിഞ്ഞ ദിവസം രാത്രി അത്താണിക്കൽ വെച്ച് പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊറാഞ്ചേരിയിലെ പള്ളി തർക്കവുമായി ബന്ധപ്പെട്ട് ഇകെ വിഭാഗം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ സാജിദലിയുടെ നേതൃത്വത്തിൽ എപി വിഭാഗം പ്രവർത്തകർ ആക്രമിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയതത് രാത്രിയിൽ പിടികൂടിയിട്ടും സാജിദലിയെ കോടതിയിൽ ഹാജരാക്കത്തതിൽ ക്ഷുഭിതരായവരാണ് പോലീസിനെതിരെ തിരിഞ്ഞത് പ്രതിഷേധം രൂക്ഷമായതോടെ പോലീസ് ഇയാളെ പരപ്പനങ്ങാടി മജിസ്ട്രറ്റിന് മുൻപിൽ ഹാജരാക്കി