Section

malabari-logo-mobile

എസ്.കെ.എസ്.എസ്.എഫ് കോസ്റ്റല് കെയര് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

HIGHLIGHTS : പരപ്പനങ്ങാടി : തീരപ്രദേശങ്ങളിൽ ധാർമിക ശാകതീകരണം ലക്ഷ്യമിട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ആരംഭിക്കുന്ന വിദ്യാഭ്യാസ സാമൂ...

skssf. പരപ്പനങ്ങാടി : തീരപ്രദേശങ്ങളിൽ ധാർമിക ശാകതീകരണം ലക്ഷ്യമിട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ആരംഭിക്കുന്ന വിദ്യാഭ്യാസ സാമൂഹിക ബോധവത്കരണ പദ്ധതിയായ കോസ്റ്റല് കെയറിന്റെ ജില്ലാ തല ഉദ്ഘാടനം പരപ്പനങ്ങാടി അരയൻകടപ്പുറത്ത് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവ്വഹിച്ചു . ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങള് കണ്ണാന്തളി അധ്യക്ഷനായി .

വിദ്യാഭ്യാസം, ആരോഗ്യം, കുടുംബം ,ലഹരിവിരുദ്ധ പ്രവര്ത്തനങ്ങള്, തൊഴില് പരിശീലനം, ശേഷി വികസനം, സര്ക്കാര് സര്ക്കാരിതര ഏജന്സികള് തീരദേശ മേഖലക്ക് അനുവദിക്കുന്ന പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയ വിവിധ മേഖലകളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി തീരദേശത്തെ ജനങ്ങളെ ബോധവൽക്കരിക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി .

sameeksha-malabarinews

റഹീം മാസ്റ്റർ ചുഴലി ,സയ്യിദ് എ എസ് കെ തങ്ങൾ കൊടക്കാട് ,ജില്ലാ സെക്രട്ടറി സഹീർ അൻവരി പുറങ്ങ്, ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ,അബ്ദുൽനാസർ കോഡൂർ . ,ഇ എസ് അബ്ദുറഹ്മാൻ ഹാജി തലക്കാട്ടൂർ,അബ്ദുൽ ഗഫൂർ ഫൈസി ഖുവൈത്ത് ,ആഷിഖ് കുഴിപ്പുറം , സി എം കുട്ടി സഖാഫി ,എം എ ജലീൽ സഖാഫി പുല്ലാര ,അലി ഫൈസി പാവണ്ണ ,സി ടി ജലീൽ മാസ്റ്റർ പട്ടർക്കുളം ,പരപ്പനങ്ങാടി മുനിസിപ്പൽ വൈസ് ചെയർമാൻ എച്ച് ഹനീഫ ,എ പി എസ് തങ്ങൾ കടലുണ്ടി ,അബ്ദുൽഹമീദ് കുന്നുമ്മൽ ,ശാക്കിർ ഫൈസി കാളാട് ,നൗഷാദ് ചെട്ടിപ്പടി ,ജലീൽ വേങ്ങര ,ശമീം ദാരിമി ,സൈതലവി ഫൈസി ,റാജിബ് ഫൈസി അരയൻകടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!