പരപ്പനങ്ങാടി ടോള്‍ വിരുദ്ധ സമരം മൂന്നാം ഘട്ടത്തിലേക്ക്

20131218_105023പരപ്പനങ്ങാടി : അവുക്കാദര്‍ കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിലൂടെയുളള ഗതാഗതത്തിന് ടോള്‍പിരിവ് 19 ാം തിയ്യതി മുതല്‍ പുനരാരംഭിക്കാനിരിക്കെ ടോള്‍ വിരുദ്ധ സമര സമിതി സമരം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വൈകീട്ട് നടത്തി വന്നിരുന്ന ധര്‍ണ്ണാ സമരം രാവിലത്തേക്ക് മാറ്റി.

ഇന്ന് നടന്ന ധര്‍ണ്ണാ സമരം പ്രൊഫ. എംസി അലി ഉദ്ഘാടനം ചെയ്തു. ഉള്ളേരി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായ ധര്‍ണ്ണാസമരത്തില്‍ അഷറഫ് ഷിഫ സ്വാഗതവും സലാം തങ്ങള്‍ നന്ദിയും പറഞ്ഞു. തുടിശ്ശേരി കാര്‍ത്തികേയന്‍, തോട്ടത്തില്‍ ഗിരീഷ്, അസു, വി ഖാദര്‍ എന്നിവര്‍ സംസാരിച്ചു.