പരപ്പനങ്ങാടിയില്‍ ടവര്‍ക്കാര്‍ തട്ടി ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന 2 പെണ്‍കുട്ടികള്‍ക്ക്‌ ഗുരുതര പരിക്ക്‌

Untitled-1 copyപരപ്പനങ്ങാടി: റെയില്‍വേയുടെ ടവര്‍ക്കാര്‍തട്ടി രണ്ട്‌ പെണ്‍കുട്ടികള്‍ക്ക്‌ പരിക്കേറ്റു. ചെട്ടപ്പടിക്ക്‌ സമീപം ഇന്ന്‌ വൈകീട്ട്‌ 5.30 മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.

തുന്നരുകണ്ടി മോഹനന്റെ മകള്‍ ഷാനി(26), താനൂര്‍ സ്വദേശി മണിയുടെ മകള്‍ ഐശ്വര്യ (14) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. പരിക്കേറ്റ ഇരുവരെയും കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഷാനിയെ കോഴിക്കോട്‌ സ്വകാര്യാശുപത്രിയിലേക്ക്‌ അടിയന്തരശസ്‌ത്രക്രിയക്കായ്‌ കൊണ്ടു പോയിരിക്കുകയാണ്‌.