പരപ്പനങ്ങാടിയില്‍ മംഗള എക്‌സ്‌പ്രസ്സിന്‌ നേരെ കല്ലേറ്‌;യുവതിക്ക്‌ പരിക്ക്‌

Untitled-1 copyപരപ്പനങ്ങാടി: മംഗള എക്‌സ്‌പ്രസ്സിനുനേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ യുവതിക്ക്‌ പരിക്കേറ്റു. തിങ്കളാഴ്‌ച രാവിലെ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന്‌ പുറപ്പെട്ട ഉടനെയാണ്‌ ട്രെയിനിനും നേരെ കല്ലേറുണ്ടായത്‌. രാജസ്ഥാന്‍ സ്വദേശിയായ ലൂസിയാന തോമസിനാണ്‌ പരുക്കേറ്റത്‌. സഹയാത്രിക്കര്‍ ടി ടി ഇയെ വിവരമറിയിച്ചതിനെ തുര്‍ന്ന്‌ ഷൊര്‍ണ്ണൂരിലെത്തിയാണ്‌ ഇവര്‍ക്ക്‌ ചികിത്സ ലഭ്യമായത്‌.

യുവതിയുടെ പരാതിയെ തുടര്‍ന്ന്‌ റെയില്‍വേ പോലീസ്‌ കേസ്സെടുത്ത്‌ അന്വേഷണം ആരംഭിച്ചു.