കാറ്റ്,മഴ,ഇടിമിന്നല്‍…പരപ്പനങ്ങാടിയല്‍ വ്യാപക നാശനഷ്ടം

പരപ്പനങ്ങാടി: പുതു മഴ പരപ്പനങ്ങാടിയിലും പരിസരത്തും ആശാസത്തോടപ്പം വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി പരപ്പനങ്ങാടി യിലെ മമ്മുവിന്റെ മൊയതീൻകോയ,മാണ്യാളത്ത് അപ്പുട്ടി ,സുബ്രമണ്യൻ തുടങ്ങിയവരുടെ വീടുകൾക്ക് മേൽ മരങ്ങൾ മറിഞ്ഞു വീണു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മമ്മുവിന്റെമൊയ തീൻകോയയുടെ വീട്ടിൻ മുകളിൽ തെങ്ങ് കടപുഴകി വീണു. കവുങ്ങ് ,മാവ്. പ്ലാവ്, വാഴ തുടങ്ങിയവയും പല ഭാഗങ്ങളിലായി കടപുഴകി യിട്ടുണ്ട്.