Section

malabari-logo-mobile

പാചകവാതക സിലിണ്ടറിന് അമിതവില ഈടാക്കുന്നതായി പരാതി

HIGHLIGHTS : പരപ്പനങ്ങാടി:കൊടക്കാട്ട് പ്രവര്‍ത്തിച്ചുവരുന്ന പാചകവാതക ഏജന്‍സിയില്‍ നിന്ന് വിതരണംചെയ്യുന്ന സിലിണ്ടറുകള്‍ക്ക് ബില്ലില്‍ കാണിച്ച തുകയേക്കാള്‍ നാല്പത...

പരപ്പനങ്ങാടി:കൊടക്കാട്ട് പ്രവര്‍ത്തിച്ചുവരുന്ന പാചകവാതക ഏജന്‍സിയില്‍ നിന്ന് വിതരണംചെയ്യുന്ന സിലിണ്ടറുകള്‍ക്ക് ബില്ലില്‍ കാണിച്ച തുകയേക്കാള്‍ നാല്പതും അമ്പതും രൂപ അധികം ഈടാക്കുന്നതായി ഉപഭോക്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഇതിനെ ചോദ്യം ചെയ്യുകയും പരാതിപ്പെടുകയും ചെയ്യുന്നവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ആരോപണമുണ്ട്.വീടുപൂട്ടികിടക്കുന്നു
,താമസം മാറി,കാലിസിലിണ്ടര്‍ മടക്കി നല്‍കുന്നില്ല  എന്നീകാരണങ്ങള്‍ പറഞ്ഞു ബുക്ക് ചെയ്ത സിലിണ്ടര്‍ ക്യാന്‍സല്‍ ചെയ്യുന്നതായും.എജന്‍സി യുടെ മൂന്നര കി.മി.ദൂരം മാത്രമുള്ള ഉള്ളണ൦ നോര്‍ത്തിലെ ഉപഭോക്താക്കളാണ് വഞ്ചനക്കിരയാകുന്നതായി ആക്ഷേപമുള്ളത്.ഇതിനെതിരെമുഖ്യമന് ത്രി, വകുപ്പ് മന്ത്രി ,ജില്ലാകലക്ടര്‍ക്ക് പരാതിനല്കിയിട്ടുണ്ട്.

sameeksha-malabarinews

പരിപറമ്പത് ത് മുസ്തഫ,നാലകത്ത് അഷ്‌റഫ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!