Section

malabari-logo-mobile

ചായകുടിയും സമരായുധമായി;സദാചാര സദാചാര പോലീസങ്ങിനെതിരെ സര്‍ഗാത്മക പ്രതിഷേധം

HIGHLIGHTS : സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ പോലീസിടപെട്ട്‌ വേദി മാറ്റി പരപ്പനങ്ങാടി: ചായക്കപ്പുകള്‍ കൈമാറിയും സൗഹൃദം നുണഞ്ഞും അവര്‍ പ്രതിഷേധിച്ചു. ആണ്‍പെണ്‌,ജാ...

chayakudi samaram3 copy

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ പോലീസിടപെട്ട്‌ വേദി മാറ്റി

പരപ്പനങ്ങാടി: ചായക്കപ്പുകള്‍ കൈമാറിയും സൗഹൃദം നുണഞ്ഞും അവര്‍ പ്രതിഷേധിച്ചു. ആണ്‍പെണ്‌,ജാതിമത വ്യത്യാസമില്ലാതെ. പരപ്പനങ്ങാടിയില്‍ ഡിവൈഎഫ്‌ഐ സദാചാര പോലിസിങ്ങിനെതിരെ സംഘടിപ്പിച്ച ചായകുടിസമരം അത്യന്തം കൗതുകം നിറഞ്ഞതും വേറിട്ടതുമായി. നൂറുകണക്കിന്‌ ആളുകളാണ്‌ സമരത്തില്‍ പങ്കാളികളായത്‌. സൗഹൃദം പങ്ക്‌ വെക്കുമ്പോള്‍ ഒരിക്കലും ബലാല്‍ക്കാരങ്ങള്‍ ഉണ്ടാകില്ലെന്ന്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത പ്രശ്‌സ്‌ത ചരിത്രകാരന്‍ ഡോ.എം ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. സ്‌ത്രീകള്‍ക്ക്‌ സദാചാര പോലിസിന്റെ സംരക്ഷണം ആവശ്യമില്ലെന്ന്‌ ചടങ്ങില്‍ സംസാരിച്ച അഡ്വ.പി പി ബഷീര്‍ അഭിപ്രായപ്പെട്ടു.

ഉമ്മാ....ഞാനും പ്രതിഷേധിക്കെട്ടെ.....
ഉമ്മാ….ഞാനും പ്രതിഷേധിക്കെട്ടെ…..


കവിതചൊല്ലിയും പാട്ടുപാടിയും ചാകുടിസമരത്തെ സര്‍ഗാത്മകമാക്കാന്‍ സംഘാടകര്‍ക്ക്‌ കഴിഞ്ഞു. ചടങ്ങില്‍ ഡോക്യുമെന്ററി സംവിധായകന്‍ ദീപക്‌ നാരായണന്‍, യുവകവി ശ്രീജിത്ത്‌ അരിയല്ലൂര്‍, അഡ്വ.സുള്‍ഫീക്കര്‍, അഡ്വ.കൃപാലിനി, ശോഭാ പ്രഭാകരന്‍, ശിവദാസന്‍, മുഹമ്മ്‌ദ റാഫി എന്നിവര്‍ chayakudi samaram 5സംബന്ധിച്ചു. സംഘര്‍ഷസാധ്യത മു്‌നനില്‍ കണ്ട്‌ സ്ഥലത്ത്‌ പോലീസിനെ വ്‌ിന്ന്യസിപ്പിച്ചിരുന്നു.

sameeksha-malabarinews

നേരത്തെ പരപ്പനങ്ങാടി പയനിംഗല്‍ ജംഗ്‌ഷനിലായിരുന്നു പരപാടി തീരുമാനിച്ചിരുന്നത്‌, എന്നാല്‍ എസ്‌ഡിപിഐയുടെ ജില്ലാ ജാഥ സ്വീകരണം ഇതുവഴി കടന്നു പോകുന്നതിനാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച്‌ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ പോലീസ്‌ ഇടപെട്ട്‌ വേദി തൊട്ടടുത്തെ ഗ്രൗണ്ടിലേക്ക്‌ മാറ്റുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!