വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശി മരിച്ചു

Untitled-1 copyതിരൂരങ്ങാടി: വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പന്താരങ്ങാടി കാരയില്‍ പണ്ടച്ചംവീട്ടില്‍ അപ്പു(58)ആണ്‌ മരിച്ചത്‌. കഴിഞ്ഞ ഞായറാഴ്‌ച രാത്രി പരപ്പനങ്ങാടി മുറിക്കലില്‍ വെച്ച്‌ അപ്പു സഞ്ചരിച്ചിരുന്ന ബൈക്കും ഇന്നോവ കാറും തമ്മില്‍ കൂട്ടിയിടിച്ചാണ്‌ അപകടം സംഭവിച്ചത്‌. ബൈക്ക്‌ ഓടിച്ചിരുന്ന പി.ടി ഖാദറിനും പരിക്കേറ്റു.

പരിക്കേറ്റ്‌ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അപ്പു. പരപ്പനങ്ങാടി എകെആശുപത്രിയില്‍ ചികിത്സയിലാണ്‌ ഖാദര്‍.

ഭാര്യ: സുഭദ്ര. മക്കള്‍: സുനിത,ദിലീപ്‌,ദിലീഷ്‌. മരുമകന്‍:രാജന്‍. സഹോദരങ്ങള്‍: ഉണ്ണി, അംബുജം, ശാന്ത.