റോഡോരത്തെ കാടുകൾ വെട്ടി മാറ്റി യുവാക്കൾ മാതൃകയായി

Story dated:Wednesday July 27th, 2016,04 31:pm
sameeksha

parappanangadiപരപ്പനങ്ങാടി :നഗരസഭയിലെ പരപ്പനങ്ങാടി താനൂർ റോഡിൽ കുരിക്കൾ റോഡ് ഭാഗത്തെ റോഡരികിൽ തിങ്ങി നിറഞ്ഞ പുല്‍ക്കാടുകളും വളർന്നു പന്തലിച്ച കുറ്റിച്ചെടികളും വെട്ടിത്തെളിയിച്ചാണ് യുവാക്കള്‍ മാതൃകയായത് നാട്ടുകാര്‍ക്ക് ഏറെ പ്രയാസം ശ്രിഷ്ട്ടിക്കുന്ന ഇവിടെ സാമൂഹ്യ ദ്രോഹികള്‍ മദ്യപിക്കാനെത്തുന്നതും മറ്റു മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നതും പതിവായതോടെയാണ് പ്രദേശത്തെ സെവൻസ്റ്റാർ കുരിക്കൾറോഡ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടി മാറ്റിയത്. കാടുകള്‍ വളര്‍ന്നത് കാരണം ഇവിടെ തെരുവ് നായ്ക്കളുടെ ശല്യവം രൂക്ഷമാണ്.പ്രദേശത്തുള്ള രണ്ട് സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികൾ നടന്നു പോവുന്നതും ഇത് വഴിയാണ് .കെ മുസ്തഫ , എൻ ഹാരിസ് ,എ ബഷീർ ,എ മുസ്തഫ ,പി ജലീൽ ടി അബ്ബാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി .