പരപ്പനങ്ങാടിയില്‍ കിണര്‍ വെളളം സാമ്പിള്‍ പരിശോധനാ ക്യാമ്പ്‌ ഇന്ന്‌

പരപ്പനങ്ങാടി : കേരള വാട്ടര്‍അതോറിറ്റിയുടെ സഹകരണത്തോടെ പാലത്തിങ്ങല്‍ ആശ്വാസ്‌ ചാരിറ്റബിള്‍ ട്രസ്റ്റിന്‌ കീഴില്‍ പ്രദേശത്തെ വീടുകളിലെ കിണര്‍ വെളളം സാമ്പിള്‍ പരിശോധനാ ക്യാമ്പ്‌ ഞായര്‍ പാലത്തിങ്ങല്‍ ആശ്വാസ്‌ ഓഫീസ്‌ പരിസരത്ത്‌ നടക്കും.വെളളത്തില്‍ അമിതമായ തോതില്‍ അടങ്ങിയിട്ടുളള ബാക്ടീരിയകള്‍, പി.എച്ച്‌, ടി.ഡി.എസ്‌, ഇരുമ്പ്‌, അമോണിയം (കക്കൂസ്‌ മാലിന്യം) തുടങ്ങിയ ഘടകങ്ങളുടെ അളവുകളാണ്‌ ക്യാമ്പില്‍ പരിശോധിക്കുന്നത്‌. ക്യാമ്പില്‍ വാട്ടര്‍അതോറിറ്റി സീനിയര്‍ കെമിസ്റ്റ്‌ ക്ലാസെടുക്കും