Section

malabari-logo-mobile

നോട്ടുകള്‍ അസാധുവാക്കല്‍ വിവാഹങ്ങളും സല്‍ക്കാരങ്ങളും മുടങ്ങുന്നു

HIGHLIGHTS : പരപ്പനങ്ങാടി:ആയിരം,അഞ്ഞൂറ് രൂപയുടെ കറന്‍സികള്‍ മരവിച്ചതിനെ തുടര്‍ന്ന്‍ ഉടലെടുത്ത ഗുരുതരമായ പ്രതിസന്ധി കടുത്ത സാമൂഹ്യ പ്രശ്നമായി പരിണമിക്കുകയാണ്. ഒര...

പരപ്പനങ്ങാടി:ആയിരം,അഞ്ഞൂറ് രൂപയുടെ കറന്‍സികള്‍ മരവിച്ചതിനെ തുടര്‍ന്ന്‍ ഉടലെടുത്ത ഗുരുതരമായ പ്രതിസന്ധി കടുത്ത സാമൂഹ്യ പ്രശ്നമായി പരിണമിക്കുകയാണ്. ഒരാഴ്ച പിന്നിട്ടിട്ടും ജനങ്ങളുടെ ആശങ്കയകറ്റാനുള്ളയാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. പകരം പുതിയ പുതിയ കുരുക്കുകള്‍ ജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.

വിവാഹ കത്തുമായി അബ്ദുല്‍ റഷീദ്
വിവാഹ കത്തുമായി അബ്ദുല്‍ റഷീദ്

തീരുമാനിച്ചുറപ്പിച്ച  പലവിവാഹങ്ങളും മാറ്റി വെക്കുകയോ കല്യാണ സല്‍ക്കാരങ്ങള്‍ വേണ്ടെന്നു വെക്കുകയോ ചെയ്യാന്‍ പലരും നിര്‍ബന്ധിതരാവുകയാണ്. വിവാഹത്തിനായി ലീവിന് നാട്ടില്‍ വന്നു പലരും ലഘുവായ നിക്കാഹ്ചടങ്ങ് പള്ളികളില്‍ വെച്ചു നടത്തിയാണ് പ്രതിസന്ധി മറികടക്കുന്നത്. സ്വര്‍ണ്ണാഭരണം പഴയ നോട്ടുകള്‍ സ്വീകരിച്ചു വില്‍പന  നടത്താന്‍ ജ്വല്ലറി ഉടമകള്‍ തയ്യാറല്ലാത്തതും വിവാഹ സല്ക്കാരത്തിനുള്ള വന്‍ തുക. അരി,കോഴി,പച്ചക്കറി,പലവ്യഞ്ജനം എന്നിവ അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിച്ച് വാങ്ങുവാന്‍ നേരിടുന്ന പ്രയാസങ്ങളും മുന്നില്‍ കണ്ടാണ്‌ വിവാഹം നീട്ടിവെക്കുന്നത്‌ .കൂടാതെ നാട്ടിന്‍ പുറങ്ങളില്‍ നടക്കുന്ന ഒട്ടുമിക്ക വിവാഹവും പരസഹായത്തോടെയും കല്യാണക്കുറിയില്‍ നിന്ന് ലഭിക്കുന്ന തുക കൊണ്ടുമാണ് നടന്നു വരുന്നത്. ഈതുക കൊണ്ടാണ് ജ്വല്ലറി ക്കാരുടെയും മറ്റും ചിലവുകളും കണ്ടെത്തുന്നത്. ഇങ്ങനെ സ്വരൂപിക്കുന്ന പണം ബാങ്കുകളില്‍ കൊണ്ടുപോയി മാറ്റാന്‍ കണക്കു കാണിക്കണം .രണ്ടര ലക്ഷത്തില്‍ കൂടുതലായാല്‍ നികുതിയും നല്‍കണം .ഇങ്ങനെ പിരിഞ്ഞുകിട്ടുന്ന തുകയുടെ ഉറവിടം ഇങ്കം ടാക്സ് അധികൃതരെ ഒരുതരത്തിലും ബോദ്ധ്യപ്പെടുത്താനും കഴിയാത്ത അവസ്ഥയാണ് പാവപ്പെട്ടവനുള്ളത്  .

sameeksha-malabarinews

ഇന്ന് നടക്കേണ്ട  അരിയല്ലൂരിലെ കെ..പി.അബ്ദുല്‍ റഷീദിന്‍റെ മകളുടെ വിവാഹത്തിന്നായി കല്യാണമണ്ഡപം മുന്‍കൂട്ടി ബുക്ക്ചെയ്തു വിവാഹ സല്ക്കാരത്തിന്നായി ക്ഷണക്കത്ത് നല്‍കി ബന്ധുക്കളെയും നാട്ടുകാരെയും സുഹൃത്തുക്കളേയും ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജ്വല്ലറി ഉടമ പണ്ടംകൊടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ അറിയിച്ചിരിക്കുകയാണ് എന്ന് റഷീദ് പറയുന്നു.കൂടാതെ വിവാഹ സല്ക്കാരത്തിനെത്തുന്നവര്‍ക്കുള്ള ഭക്ഷണത്തിന്നുള്ള  വന്‍ തുകക്കുള്ള അരിയും ഇറച്ചിയും ലഭിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും തമിഴ്‌നാട്ടില്‍നിന്നുള്ള ഇറച്ചികോഴി വരവ് നിലച്ചതു൦ വിനയായി മാറിയിരിക്കുകയാണ്.

വേങ്ങരയിലെ വരന്‍റെ വീട്ടുകാരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കല്ല്യാണം മാറ്റി വെക്കെണ്ടാതില്ലെന്നും  വധുവിനുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധിതീരുന്ന മുറക്ക് അണിഞ്ഞാല്‍ മതിയെന്ന ധാരണയിലെത്തിയിട്ടുണ്ട്.വിവാ ഹസല്‍ക്കാരത്തിനെത്തുന്നവര്‍ക് ക് ശീതളപാനീയങ്ങള്‍ നല്‍കി സല്ക്കരിക്കുവാനുമാണ്റഷീദിന്‍റെ തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!