Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പാചകവാതക സിലിണ്ടറുകളില്‍ വെള്ളം നിറച്ചു നല്‍കുന്നതായി പരാതി

HIGHLIGHTS : പരപ്പനങ്ങാടി :പുത്തരിക്കൽ ജയകേരള റോഡിൽ കാളികാവ് മേഖലകളില് വിതരണം ചെയ്യുന്ന വള്ളിക്കുന്ന് കൊടക്കാട്ടെ ഷിൽമ ഗ്യാസിന്റെ പാചകവാതക സിലിണ്ടറുകളില് പകുതിയ...

Untitled-1 copyപരപ്പനങ്ങാടി :പുത്തരിക്കൽ ജയകേരള റോഡിൽ കാളികാവ് മേഖലകളില് വിതരണം ചെയ്യുന്ന വള്ളിക്കുന്ന് കൊടക്കാട്ടെ ഷിൽമ ഗ്യാസിന്റെ പാചകവാതക സിലിണ്ടറുകളില് പകുതിയിലും വെള്ളം. പകുതിയിലധികവും വെള്ളം നിറച്ച സിലിണ്ടറുകള് ലഭിച്ചതോടെ കബിളിപ്പിക്കപ്പെട്ട ഉപഭോക്താക്കള് പലരും അധികൃതർക്ക് പരാതി നൽകാനിരിക്കുകയാണ് .

അതേസമയം ഏജൻയിൽ പരാതിപെട്ടപ്പോൾ സിലിണ്ടർ മാറ്റി നൽകാമെന്ന പ്രതികരണം ലഭിച്ചതായും ഉപഭോക്താക്കൾ പറയുന്നു .ജയകേരള റോഡിലെ പി ഒ ഹാജറ ഗ്യാസ് സിലിണ്ടർ ഏജന്സിയില് നിന്ന് വാങ്ങി ഉപയോഗം തുടങ്ങി പതിനെട്ടാം ദിവസം തന്നെ ഗ്യാസ് തീര്ന്നു സാധാരണ രണ്ടര മാസം ഉപയോഗിക്കുന്ന സിലിണ്ടർ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് സിലിണ്ടറിനുള്ളില് വെള്ളമാണെന്ന് മനസിലായത്.

sameeksha-malabarinews

ഈ മേഖലയില് ഇത്തരത്തില് ഒരുപാട് പേര് കബിളിപ്പിക്കപ്പെട്ടന്നാണ് സമീപവാസികള് പറയുന്നത്. സംഭവം വിവാദമായതോടെ ഏജന്സിയിലേക്ക് വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ലെന്നും പരാതിയുണ്ട് .കൂടുതൽ ലാഭം കൊയ്യാൻ ഏജന്സികള് സിലിണ്ടറിലെ ഗ്യാസ് നീക്കി വെള്ളം നിറച്ചതാകാമെന്നാണ് ഉപഭോഗ്താക്കളുടെ സംശയം .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!