പുതിയ ഫോട്ടോയ്‌ക്ക്‌ പകരം പഴയ ഫോട്ടോ തന്നെ;അധികൃതര്‍ ജനങ്ങളെ കബളിപ്പിക്കുന്നതായി പരാതി

IMG_20150519_165443പരപ്പനങ്ങാടി: ഐഡി കാര്‍ഡുകള്‍ ലിങ്ക്‌ ചെയ്യാന്‍ പുതിയ ഫോട്ടോ വേണമെന്ന്‌ ശഠിച്ച അധികൃതര്‍ ലിങ്ക്‌ ചെയ്‌ത കാര്‍ഡില്‍ പഴയ കാര്‍ഡിലെ ഫോട്ടോ തന്നെ നല്‍കി കബളിപ്പിച്ചതായി പരാതി.

18 വര്‍ഷം മുമ്പുള്ള തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയ്‌ക്ക്‌ പകരമായി പുതിയ കളര്‍ഫോട്ടോ ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാര്‍ക്ക്‌ നല്‍കിയവര്‍ക്കാണ്‌ പുതുക്കിയ കാര്‍ഡുകളിലും പഴയവ ഫോട്ടോ തന്നെ വന്നിരിക്കുന്നത്‌.

ലാമിനേഷനില്ലാത്ത പുതിയ കാര്‍ഡ്‌ കളറില്‍ മാറ്റം വരുതിയാണ്‌ പ്രിന്റ്‌ ചെയ്‌തിരിക്കുന്നത്‌. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളേജ്‌ ബൂത്തിലെ വോട്ടറായ കാടേങ്ങല്‍ കോയക്കും ഭാര്യക്കും ലഭിച്ച പുതിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലാണ്‌ പുതിയ ഫോട്ടോ നല്‍കിയിട്ടും പഴയ ഫോട്ടോ തന്നെ വന്നിരിക്കുന്നത്‌.