ഭൂരഹിതര്‍ വില്ലേജ്‌ ഓഫീസ്‌ വളഞ്ഞു

welfare party march,parappananagdiപരപ്പനങ്ങാടി: വര്‍ഷങ്ങളായി മിച്ച ഭൂമിക്ക്‌ അപേക്ഷ നല്‍കി കാത്തിരിക്കുന്ന നൂറുകണക്കിന്‌ ഭൂരഹിതര്‍ അധികൃതരുടെ വഞ്ചനയ്‌ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേ്‌ ഒാഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.

വെല്‍ഫെയര്‍പാര്‍ട്ടിയുടെ പരപ്പനങ്ങാടി, നെടുവ ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായാണ്‌ പരപ്പനങ്ങാടി വില്ലേജ്‌ ഓഫീസ്‌ വളഞ്ഞത്‌. പോലീസ്‌ വലയം ഭേദിച്ച്‌ പ്രവര്‍ത്തകര്‍ മുന്നോട്ട്‌ പോകാന്‍ ശ്രമം നടത്തിയെങ്കിലും പോലീസിന്റെയും നേതാക്കളുടെയും ഇടപെടലിനെ തുടര്‍ന്ന്‌ സമരം നിയന്ത്രണ വിധേയമായി.

ഗണേഷ്‌ തിരൂര്‍ ഉല്‍ഘാടനം ചെയ്‌തു. ഖാദര്‍ഹാജി അദ്ധ്യക്ഷത വഹിച്ചു. സിഎച്ച്‌ ഫദലുറഹ്മാന്‍, പി കെ അബൂബക്കര്‍, ഹംസ വെന്നിയൂര്‍, പി കെ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles