Section

malabari-logo-mobile

പരപ്പനങ്ങാടി വില്ലേജ്‌ ഓഫീസിലേക്ക്‌ യൂത്ത്‌ലീഗ്‌ മാര്‍ച്ച്‌

HIGHLIGHTS : പരപ്പനങ്ങാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉടന്‍ വിതരണം ചെയ്യുക, പുതിയ സഹായങ്ങള്‍ ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുസ്ലിം യ...

parappanangadiപരപ്പനങ്ങാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉടന്‍ വിതരണം ചെയ്യുക, പുതിയ സഹായങ്ങള്‍ ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മുസ്ലിം യൂത്ത്‌ ലീഗ്‌ പരപ്പനങ്ങാടി വില്ലേജ്‌ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. മാര്‍ച്ചില്‍ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ അണി നിരന്നു . മാര്‍ച്ച് ഓഫീസിനു സമീപത്തു വെച്ച് പോലീസ് തടഞ്ഞു. മാര്‍ച്ചിനെ നേരിടാന്‍ വന്‍പോലീസ് സംഘം പ്രദേശത്തുക്യാമ്പ് ചെയ്തിരുന്നു. ധര്‍ണ്ണ നഗരസഭാമുസ്ലിം ലീഗ് പ്രസിഡന്റ് വി.പി.കോയഹാജി  ഉദ്‌ഘാടനം ചെയ്‌തു. പി.അലിഅക്ബര്‍ അധ്യക്ഷത വഹിച്ചു.ഉമ്മര്‍ ഒട്ടുമ്മല്‍,അലിതെക്കെപ്പാട്ട്,എന്‍.പി.ബാവ,എം.വി.ഹസ്സന്‍കോയ മാസ്റ്റര്‍,പി.ഒ.നയീം,നവാസ് ചിറമംഗലം,എം.എ.കെ.തങ്ങള്‍,എച്ച്.ഹനീഫ,സി.ടി.നാസര്‍,ജാഫര്‍ കിഴക്കിനിയകത്ത് എന്നിവര്‍ സംസാരിച്ചു .എം.ഹനീഫ,പി.പി.ഷാഹുല്‍ഹമീദ്,എം.നിഷാദ്, അസീസ്‌ഉള്ളണം , ഷെഫീഖ് ചെമ്പന്‍,ആസിഫ് പാട്ടശ്ശേരി,അനസ് കൊടപ്പാളി,നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!