വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ജനകീയ വികസനമുന്നണി സഹകരണ ബാങ്കിലേക്ക്‌ മാര്‍ച്ച്‌ നടത്തുന്നു

പരപ്പനങ്ങാടി : കേരള സർക്കാർ പെൻഷൻ നൽകാൻ പരപ്പനങ്ങാടി കോ ഓപ്പറേറ്റിവ് സർവീസ് ബാങ്കിനെ ഏൽപ്പിച്ച തുകയിൽ വെറും പത്ത് ശതമാനം മാത്രമേ വൃദ്ധരായ പെൻഷൻകാർക്ക് നൽകിയിട്ടുള്ളുവെന്നും. .യു ഡി എഫ് ഭരണസമിതിയുടെ അലംഭാവം അവസാനിപ്പിച്ച് മുഴുവൻ പെൻഷൻകാർക്കും തുക ഉടൻ വിതരണം ചെയ്യുക .സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മത്സ്യതൊഴിലാളികളുടെ കടാശ്വാസ പദ്ധതി പ്രകാരം മുഴുവൻ മത്സ്യതൊഴിലാളികളുടെയും കടം എഴുതി തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പരപ്പനങ്ങാടി ജനകീയ വികസനമുന്നണിയുടെ നേതൃത്വത്തിൽ അഞ്ചാം തിയ്യതി പരപ്പനങ്ങാടി സഹകരണ ബാങ്കിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .നിയാസ് പുളിക്കലകത്ത് ,യാക്കൂബ് കെ ആലുങ്ങൽ ,ദേവൻ ആലുങ്ങൽ ,വി പി ഖാദർ ഹാജി ,ജയപ്രകാശൻ ,കെ പി ഷാജഹാൻ ,പാറിപറമ്പത്ത് അബൂബക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .