പരപ്പനങ്ങാടിയില്‍ വാഹനപരിശോധനക്കിടെ സംഘര്‍ഷം നാലുപേര്‍ റിമാന്റില്‍

പരപ്പനങ്ങാടി : ബുധനാഴ്ച രാത്രിയില്‍ വാഹനപരിശോധനക്കിടിയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത നാലു പേരെ പരപ്പനങ്ങാടി കോടതി റിമാന്റ് ചെയ്തു. ഹമാസ് സി, എകെഎം ഫൈസല്‍, വി ബാബു, കെ യൂനസ് എന്നിവരയാണ് റിമാന്റ്   ചെയ്തത്

വാഹനപരിശോധനക്ക് നേതൃത്വം നല്‍കിയിരുന്ന വനിത എസ്‌ഐയെ അപമാനിക്കാന്‍ ശ്രമിച്ച, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്.. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു.
പ്രതികളെ കോഴിക്കോട് ജയിലിലേക്കു മാറ്റി.