കടലാമകളെത്തുന്നില്ല വള്ളിക്കുന്ന്‌ മുദിയം ഹാച്ചറി ശുന്യം

VALLIKKUNNUപരപ്പനങ്ങാടി:കടല്‍തീരത്ത് മുട്ടയിടാന്‍ എത്തുന്ന കടലാമകളുടെ എണ്ണം കുറഞ്ഞു വരികയാണ്.വംശ നാശം നേരിടുന്ന കടലാമകളെ സംരക്ഷിക്കുന്നതിനു അരിയല്ലൂര്‍ മുതിയം കടപ്പുറത്ത് ഹാച്ചറി സ്ഥാപിച്ചിട്ടുണ്ട്.മൂന്ന് വാച്ചര്‍മാരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.ആഗസ്ത് അവസാനത്തോടെയാണ് ആമകള്‍ മുട്ടയിടാനായി കരക്ക്‌ കയറാ റുള്ളത്.കുഴികളുണ്ടാക്കി മുട്ടകള്‍ നിക്ഷേപിച്ചു മണ്ണിട്ട്‌ മൂടിയാണ് തിരികെ പോകാറുള്ളത്.

ഏറെ സ്വാദിഷ്ടമായ കടലാമ മുട്ടകള്‍ ആളുകള്‍ ശേഖരിച്ചു ഭക്ഷണമാക്കുക പതിവാണ്.ഇതൊഴിവാക്കാന്‍ വാച്ചര്‍മാര്‍ ഉറക്ക മൊഴിച്ചു കടപ്പുറത്ത് ഒളിഞ്ഞിരിക്കുകയാണ് പതിവ് .ആമകളുടെ കാല്‍പ്പാടുകള്‍നോക്കിയും മുട്ടകള്‍ കണ്ടെത്തും.ഈമുട്ടകള്‍ ഹാച്ചറിയില്‍ കൊണ്ടുവന്നു മണ്ണിട്ട്‌ മൂടുകയാണ് ചെയ്യുന്നത്.നിശ്ചിത സമയത്ത് വിരിയുന്ന കുഞ്ഞുങ്ങളെ കടലില്‍ ഒഴുക്കി വിടുകയാണ് പതിവ്.

ഒലിവ് റിഡ് ലി ഇനത്തില്‍ പെട്ടആയിരത്തിലേറെ  ആമ കുഞ്ഞുങ്ങളെ ഇപ്രകാരംകഴിഞ്ഞ കാലങ്ങളില്‍  കടലിലില്‍ ഒഴുക്കി വിട്ടിട്ടുണ്ട്. കോഴിക്കോട് വനം വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ് മുതിയം കടലാമ ഹാച്ചറി.ഇത് കടലാമ സംരക്ഷണ കേന്ദ്രമായി അ൦ഗീകരിച്ചിട്ടുണ്ട്.ഇപ്പോള്‍ ആമകളുടെ വരവ് നിലച്ച മട്ടാണ്.രാവും പകലും തുടരുന്ന മത്സ്യ ബന്ധന ബോട്ടുകളുടെ ശബ്ദ കോലാഹലവും തീരത്ത് ജന താമാസവും ആള്‍ പെരുമാറ്റവും വര്‍ദ്ധിച്ചതും ആമകളുടെ വരവ് കുറയാനിടയാകിയിട്ടുണ്ട്.കടല്‍ഭിത്തി നിര്‍മാണം വ്യാപകമായതും വിദേശ കപ്പലുകളുടെ കടലരിച്ചുള്ള മത്സ്യ ബന്ധനവും കടലാമകളുടെ ആവാസവ്യ വസ്ഥക്ക് പ്രതികൂലമായതിനാല്‍ ഇവയുടെ വംശനാശം ത്വരിത പെടുത്തിയെന്നാണ് വിദഗ്ദ്ധമതം.

ആയിരക്കണക്കിന് കി.മി.താണ്ടിയാണ് ആഴക്കടലില്‍ നിന്ന് ഇവ കരക്കെത്തുന്നത്. എല്ലാവര്‍ഷവും ഒരേദിശയിലാണ്ഇവയുടെ വരവും തിരിച്ചു പോക്കും കഴിഞ്ഞ വര്ഷം കേവലം ഒരു ആമ മാത്രമാണ് എത്തിയത്. ഇത്തവണ  പ്രജനന കാലമായിട്ടും ഇതുവരെ ആമകളോന്നും എത്തിയിട്ടില്ല. ആമകള്‍ വരുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ഇപ്രാവശ്യംകടലാമ പ്രജനന കേന്ദ്രത്തില്‍  സംരക്ഷിക്കാന്‍ കടലാമകളില്ലാത്ത സാഹചര്യമാണ് .