പരപ്പനങ്ങാടി റെയില്‍വെ അടിപ്പാത ജനുവരിയില്‍ പ്രവൃത്തി ആരംഭിക്കും

parappanangadi 1പരപ്പനങ്ങാടി: ടൗണിലെ റെിയില്‍വെ ലെവന്‍ ക്രോസ്സിനടിയിലൂടെ നിര്‍മ്മിക്കുന്ന അടിപ്പാതയുടെ നിര്‍മാണം അടുത്തമാസം ആരംഭിക്കും. റെയിവെ മേല്‍പാലം യാഥാര്‍ഥ്യമായതോടെ യാണ് ലെവല്‍ക്രോസ് കൊട്ടിയടച്ചത്. നെടുവ ,പരപ്പനങ്ങാടി ടൗണിനെ നെടുകെ പിളര്‍ത്തു കൊണ്ടാണ് പാളം കുരുക്കിട്ട പാതയിലെ ലെവല്‍ക്രോസ് റെയില്‍വെ അടച്ചത്. സ്കൂളുകള്‍,ബാങ്കുകള്‍,നഗരസഭാഓഫീസ്, കോടതികള്‍,പോലീസ് സ്റേഷന്‍,സബ് രജിസ്ട്രാഫീസ്,ബസ്‌ സ്റാന്‍റ്റ് തുടങ്ങിയ നിരവധി സര്‍ക്കാര്‍ കാര്യാലയങ്ങളിലേക്ക് എത്തിച്ചേരാന്‍ കാല്‍നടയാത്രക്കാര്‍ക്ക് ഏക ആശ്രയമായിരുന്നു കൊട്ടിഅടച്ച റെ:ഗേറ്റ് .മേല്‍പാല ത്തിലൂടെ മറു ഭാഗത്തേക്ക് കടക്കാന്‍ ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. കൂടാതെ നിരവധി മഹല്ലുകളിലുള്ള വരുടെ ഏക ആശ്രയമായ ഖബര്‍സ്ഥാനായ പനയത്തില്‍ജുമാമസ്ജിദ് ഖബര്‍സ്ഥാ നിലേക്ക് മയ്യിത്ത് കൊണ്ടുപോകാനും പ്രയാസമായി. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് സ്ഥലം എം.എല്‍.എ.യും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ അബ്ദുറബ്ബ് താല്പര്യ മെടുത്തു അടിപ്പാത നിര്‍മാണത്തിന് പദ്ധതി തയാറാക്കിയത്. ഇതിനായി സംസ്ഥാന സര്‍ക്കാറും കേന്ദ്രവും ഓരോ കോടി രൂപവീത൦ റെയില്‍വേക്ക് കൈമാറിയിട്ടുണ്ട്. ഇത് പ്രകാരം റെയില്‍വെ ട്രാക്ക് തുരന്നു സ്ഥാപിക്കാനുള്ള കോണ്ക്രീറ്റ് ചതുര പെട്ടികള്‍ വാര്‍ത്തിട്ടിട്ടുണ്ട്. ഇവസ്ഥാപിക്കാന്‍ ട്രെയിന്‍സര്‍വീസുകള്‍ ഭാഗികമായി റദ്ദ് ചെയ്യുകയോ വേഗതാ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടി വരും. ഇതിനു റെയില്‍വെ യുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നു ഇതുവരെ.

ഈമാസം അവസാനമോ ജനുവരി ആദ്യ വാരത്തിലോ പ്രവര്‍ത്തി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. താനൂര്‍ ദേവദാര്‍ അണ്ടര്‍ ബ്രിഡ്ജിന്‍റെ പ്രവര്‍ത്തിയാണ് ആദ്യം തുടങ്ങുക. അതിനു ശേഷമാണ് പരപ്പനങ്ങടിയിലെ പണി ആരംഭിക്കുക. ഒരാഴ്ച കൊണ്ടുതന്നെ ചതുരപെട്ടി സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കാനാവും.