പരപ്പനങ്ങാടിയില്‍ നിർത്തിവെച്ച റെയിൽവെ ഭൂഗർഭ നടപാത നിർമ്മാണം പുനരാംഭിച്ചു.

Story dated:Sunday March 20th, 2016,03 53:pm
sameeksha sameeksha

parappanangadi under bridge 2പരപ്പനങ്ങാടി: നില മൊരുക്കത്തിനിടെ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റെയിൽവെ ചിട്ട പെടുത്തിയ സമയ ക്രമം പാലിക്കാതെ അനിശ്ചിതത്വം നേരിട്ട ഭൂഗർഭ പാതയുടെ പുന:നിർമ്മാണം തുടങ്ങി. പരപ്പനങ്ങാടി റെയിൽവെ മേൽപാലം യഥാർത്ഥ്യമായതോടെ നടപ്പാത നഷ്ടപെട്ട പരപ്പനങ്ങാടി നെടുവ വില്ലേജ് കൾക്കിടയിൽ നേരത്തെ പ്രധാന റെയിൽവെ ഗെയ്റ്റ് നിന്നിരുന്ന റെയിൽ പാള ത്തിനടിയിലാണ് ഭൂഗർഭ നടപാത നിർമ്മിക്കുന്നത്.

ഇതിനായി പ്രദേശത്ത് 25 കോൺ ഗ്രീറ്റ് ബ്ലോക്കുകൾ പണിതു വെച്ചിട്ടുണ്ട് ഒരാഴ്ച കൊണ്ട് നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു റെയിൽവെ നൽകിയ നിർദേശം. ഇതിനിടയിലാണ് കഴിഞ ദിവസം വാട്ടർ അതോറിറ്റി അധികൃതർ കൃത്യമായ വിവരം നൽകാത്തതിനാൽ പൈപ്പ് തകർന്നത്. നിറുത്തി വെച്ച പണി വീണ്ടും റെയിൽവെയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി ശനിയായിച്ച രാത്രിയോടെ ഭൂഗർഭ നിലമൊരുക്കം തുടങ്ങി.

ചൊവാഴ്ച്ചയോടെ റെയിൽ പാളത്തിനടിയിലെ കോൺഗ്രീറ്റ് ബ്ലോക്കുകൾ ഭൂമിക്കടിയിൽ സ്ഥാപിക്കാനാകുമെന്നും വെള്ളിയാഴ്ച്ചയോടെ പണി പൂർത്തിയാകുമെന്നും റെയിൽവെ എക്സിക്കുട്ടീവ് എഞ്ചിനിയർ അബ്ദുൽ അസീസ് പറഞ്ഞു.