Section

malabari-logo-mobile

പരപ്പനങ്ങാടി പുത്തന്‍പീടിക റെയില്‍വേ അടിപ്പാലം;കോണ്‍ക്രീറ്റ് ബോക്‌സുകള്‍ സ്ഥാപിച്ചുകഴിഞ്ഞു

HIGHLIGHTS : പരപ്പനങ്ങാടി:പുത്തന്‍പീടിക റെയില്‍വേ അടിപ്പാലത്തിന്റെ നിര്‍ത്തിവെച്ച പണി പുനരാരംഭിച്ചു. നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ രണ്ടു ...

പരപ്പനങ്ങാടി:പുത്തന്‍പീടിക റെയില്‍വേ അടിപ്പാലത്തിന്റെ നിര്‍ത്തിവെച്ച പണി പുനരാരംഭിച്ചു. നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കോണ്‍ഗ്രീറ്റ് ബോക്‌സുകള്‍ സ്ഥാപിക്കുന്ന പണി പൂര്‍ത്തിയായി.

അടിപ്പാതയുടെ നിലത്തിന്റെ കോണ്‍ഗ്രീറ്റും മുകള്‍ഭാഗത്തെ വിടവുകളുടെ കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടെയുള്ള പണികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ചെറമംഗലം, പുത്തന്‍പീടിക ഭാഗത്തുള്ളവരുടെ യാത്രാ സൗകര്യം വര്‍ധിക്കും. താനൂര്‍ റോഡില്‍ നിന്നും റെയില്‍വേ ഗേറ്റ് ഒഴുവാക്കി ചെമ്മാട് ഭാഗത്തേക്ക് എളുപ്പത്തില്‍ യാത്രചെയ്യാനും സഹായകമാകും. 2.43 കോടി രൂപയാണ് പദ്ധതിക്കുവേണ്ടി ചിലവഴിച്ചിട്ടുള്ളത്.

sameeksha-malabarinews

ഇരട്ടപാതയായി റെയില്‍വേ ലൈനിന്റെ കിഴക്കുഭാഗത്ത് ആറ് കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ കൂടി സ്ഥാപിക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞ് വീണ് രണ്ടു പേര്‍ ദാരുണമായി മരിക്കാനിടയായ സംഭവം ഉണ്ടായത്.

അടിപ്പാലം തുറന്നുകൊടുന്നതോടെ ഏറെ നാളായുള്ള നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരമാവുകയാണ്.

പരപ്പനങ്ങാടി പുത്തന്‍പീടിക അണ്ടര്‍ബ്രിഡ്ജില്‍ മണ്ണിടിഞ്ഞ് 2 പേര്‍മരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!