പരപ്പനങ്ങാടിയില്‍ യുഡിഎഫിന്റെ റോഡ്‌ഷോ

3130ffd5-e37b-419d-95ef-0bc6515e3282പരപ്പനങ്ങാടി:തിരൂരങ്ങാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.അബ്ദുറബ്ബിന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം

പരപ്പനങ്ങാടിയില്‍ യുഡിവൈഎഫ് റോഡ്‌ഷോ നടത്തി. റോഡ്‌ഷോയില്‍  രണ്ടായിരത്തോളം വരുന്ന വളണ്ടിയര്‍മാര്‍ പങ്കെടുത്തു. അവുക്കാദര്‍കുട്ടി നഹാ സ്റ്റേഡിയം പരിസരത്തുനിന്ന്‍ ആരംഭിച്ച റോഡ്‌ഷോ നഗരം ചുറ്റി യുഡിഎഫ് പവലിയനില്‍ സമാപിച്ചു.

കടവത്ത് സൈതലവി,അധികാരത്തില്‍ശ്രീജിത്ത്‌,പി.അലിഅക്ബര്‍,നവാസ് ചിറമംഗലം,ജാഫര്‍കിഴക്കിനിയകത്ത്,അനീസ്‌പാലത്തിങ്ങല്‍,സഹല്‍പാലത്തിങ്ങല്‍,ടി.ആര്‍.റസാക്ക്,എം.ഹനീഫ,കെ.കെ.ഹനീഫ,എം.നിഷാദ്,ഫൈസല്‍ കോടപ്പാളി,എം.അനീഷ്‌ നേതൃത്വംനല്‍കി. തുടര്‍ന്ന്‍ നടന്നപൊതു സമ്മേളനം വി.പി.കോയഹാജി ഉല്‍ഘാടനം ചെയ്തു.അഷ്‌റഫ്‌രാങ്ങാട്ടൂര്‍,ഉമ്മര്‍ ഒട്ടുമല്‍,ഷബീര്‍ പൊന്നാനി,പി.എസ്.എച്.തങ്ങള്‍,എന്‍.പി.ഹംസകോയ,ബി.പി.ഹംസകോയ,അലിതെക്കെപ്പാട്ട്,പി.ഒ.സലാം,എം.സിദ്ധാര്‍ത്ഥന്‍,എ.പി.മുഹമ്മദ്‌,പി.കെ.മുഹമദ്ജമാല്‍,എം.വി.ഹസ്സന്‍ കോയമാസ്റ്റര്‍,സൈതലവി കടവത്ത് സി.ബാലഗോപാലന്‍,ശബ്നം മുരളി,സി.അബ്ദുരഹിമാന്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.