യുഡിഎഫ്ധര്‍ണ നടത്തി

darnaപരപ്പനങ്ങാടി:പിണറായി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ തിരൂരങ്ങാടി നിയോജകമണ്ഡലം യുഡിഎഫ് കമ്മറ്റി പരപ്പനങ്ങാടിയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ പി.കെ.അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഡിസിസി സിക്രട്ടറി കെ.പി.കെ.തങ്ങള്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍സെക്രട്ടറി കെ.കെ.നഹ,സുബൈര്‍ തങ്ങള്‍,ജില്ലാ എസ്.ടി.യു പ്രസിഡന്‍റ് ഉമ്മര്‍ ഒട്ടുമ്മല്‍,ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്‍റ് എന്‍.പി.ഹംസകോയ,അഡ്വ:കെ.കെ.സൈതലവി,പി.കെ.എം.ജമാല്‍,എച്.ഹനീഫ,കടവത്ത് സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു

Related Articles