പരപ്പനങ്ങാടിയില്‍ മരം കടപുഴകി വാഹനത്തിന് മുകളില്‍ വീണ് ഒരാള്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: മരം കടപുഴകി വാഹനത്തിന് മുകളിലേക്ക് വീണ് ഒരാള്‍ക്ക് പരിക്കേറ്റും. ബേപ്പൂര്‍ സ്വദേശി കിഴക്കുമ്പാടം രാജീവിനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പരിക്കേറ്റ രാജീവനെ
ഉടന്‍തന്നെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് ചിറമംഗലം ഗ്രൗണ്ടിന് സമീപം റോഡരികിലെ മാവ് കടപുഴകി പാല്‍ കൊണ്ടുപോകുന്ന വാഹനത്തിന് മുകളിലേക്ക് വീണത്. താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം ഏറെനേരം തടസപ്പെട്ടു. തുടര്‍ന്ന് തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

രണ്ടു ദിവസമായി പെയ്യുന്ന മഴയും ഈഭാഗത്ത്‌
റോഡ് പണി നടക്കുന്നതിനാല്‍ മണ്ണിന് ഇളക്കം പറ്റിയതുമായിരിക്കാം വര്‍ഷങ്ങള്‍ പഴക്കുമള്ള ഈ കുറ്റന്‍ മാവ് മറിഞ്ഞുവീഴാന്‍ ഇടയാക്കിയതെന്നാണ് സൂചന.

 

Related Articles