പരപ്പനങ്ങാടിയില്‍ കൂറ്റന്‍ ചീനിമരം കടപുഴകി വീണു :ഒഴിവായത് വന്‍ അപകടം

പരപ്പനങ്ങാടി:താനൂർ റോഡിൽ ട്രക്കർ സ്റ്റാൻഡിനു സമീപം പടുകൂറ്റൻ ചീനി മരം കടപുഴകി വീണു.  70 വർഷത്തോളം പഴക്കമുള്ള മരമാണിത്‌. രാവിലെ ആറ് മണിക്ക് റെയിൽവേയുടെ വാഹന പാർക്കിങ് സ്ഥലത്തും  യാത്രക്കാർ നടന്നു പോകുന്ന വഴിയിലുമാണ്  മരം വീണത്‌.
സമീപത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകള്‍ക്ക് ചെറുതായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.റെയിൽവേയുടെ ചുറ്റുമതിലും തകർന്നിട്ടുണ്ട്. ട്രെയിൻ യാത്രക്കാരെ കാത്തുള്ള  ഓട്ടോറിക്ഷകളും ഇവിടെയാണ് നിർത്തുന്നത്. അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് ഓട്ടോകൾ യാത്രക്കാരുമായി പോയതിനാലും മറ്റും വലിയ പകടമാണ്  ഒഴിവായത്.

സമാന രീതിയില്‍ ഏതു സമയത്തും നിലംപതിക്കാവുന്ന തരത്തിലുള്ള നിരവധി മരങ്ങള്‍ ഈ ഭാഗത്തുള്ളത് യാത്രക്കാരെയും കാല്‍നടയാത്രക്കാരെയും ഭയപ്പെടുത്തുകയാണ്.

Related Articles