പരപ്പനങ്ങാടിയില്‍ നിന്നും ചികിത്സക്ക് കൊണ്ടുപോയ യുവാവിനെ കാണാനില്ലെന്ന് പരാതി

പരപ്പനങ്ങാടി: തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ മാനസിക ചികിത്സക്കായി കൊണ്ടുപോയ ഇരുപതുകാരനെ കാണാനില്ലെന്ന് മാതാവ്പോലീസില്‍പരാതിനല്‍കി. അരിയല്ലൂര്‍ വളവില്‍ താമസിക്കുന്ന കൊങ്ങന്‍റെ ചെറുപുരക്കല്‍ ഷഹലിനെ(20) യാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി മാതാവ് ആദന്‍റെ പുരക്കല്‍ റഹിയാബി പരപ്പനങ്ങാടി പോലീസില്‍ പരാതിനല്കിയത്.

ഏര്‍വാടി ചികിത്സാലയ അധികൃതരാണ് യുവാവിന്‍റെ തിരോധാനം ബന്ധുക്കളെ അറിയിച്ചത്. മാസങ്ങളായി തുടരുന്ന ചികിത്സക്കിടയില്‍ ബന്ധുകള്‍ വിവരമറിയാന്‍ ഇടയ്ക്കിടയ്ക്ക് ഏര്‍വാടിയില്‍ പോകാറുണ്ട്. കഴിഞ്ഞമാസവുംപോയി വിവരങ്ങളറിയുകയും ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. ഇവര്മടങ്ങി എത്തി മൂന്നു ദിവസത്തിനു ശേഷമാണ് ഷഹലിനെ കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്നാണ്‌ പോലീസില്‍ പരാതി നല്‍കിയത്.