പരപ്പനങ്ങാടിയില്‍ ട്രെയിന്‍തട്ടി യുവാവിന് ഗുരുതരപരിക്ക്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ട്രെയിന്‍തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ ഓടികൂട്ടിയ നാടുകാര്‍ ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ട്രെയിന്‍ കടന്നുപോകവെ യുവാവ് ചാമ്പ്രയിലേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവാവിനിന്റെ കൈക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നതെന്നാണ് സൂചന. പരപ്പനങ്ങാടിയില്‍ സ്‌റ്റോപ്പില്ലാത്ത ട്രെയിനാനയതിനാല്‍ അതിവേഗത്തിലാണ് ഈ ട്രെയിന്‍ കടന്നു പോയത്.

തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം സംഭവിച്ചത്. യുവാവ് അന്യസംസ്ഥാന തൊഴിലാളിയാണെന്നാണ് പ്രാഥമിക വിവരം.

പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത ആര്‍ക്കുവേണ്ടി?