പരപ്പനങ്ങാടിയില്‍ യുവാവ് തീവണ്ടിതട്ടി മരിച്ചു

പരപ്പനങ്ങാടി: നെടുവയിലെ കാരാട്ട്  ബോസ്കോ ബാബു (ഉണ്ണി-44) തീവണ്ടി തട്ടി മരിച്ചു.ബുധനാഴ്ച്ച വൈകുന്നേരം ചെട്ടിപ്പടിയ്ക്കും വള്ളിക്കുന്നിനും ഇടയിലാണ് സംഭവം. കോയമ്പത്തൂർ -കണ്ണൂർ പാസഞ്ചറാണ് തട്ടിയത്. ആധാരം എഴുത്തുകാരനാണ്.
ഭാര്യ: സജുല.
മക്കൾ: ഹരിത, ഹരിശ്രീ.
പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.