ട്രാഫിക്ക് ബോധവത്കരണവുമായി കുട്ടി പൊലീസുകാർ റോഡിലിറങ്ങി.

പരപ്പനങ്ങാടി : റോഡ് സുരക്ഷ വാരത്തിൽ ട്രാഫിക് ബോധ വൽക്കരണവുമായി പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസ് ,എം വി എച്ച് എസ് എസ് അരിയല്ലൂർ ,സി ബി എച്ച് എസ് എസ് അത്താണിക്കൽ എന്നീ സ്കൂളുകളിലെ എസ് പി സി വിദ്യാർത്ഥികൾ അതാത് പ്രദേശത്തെ റോഡിലിറങ്ങി.റോഡിൽ ജാഗ്രത പാലിക്കേണ്ട നിർദേശങ്ങളടങ്ങിയ നോട്ടീസുമായിട്ടാണ് സ്കൂളിന് മുന്നില് എത്തിയത്. പരപ്പനങ്ങാടി മിഷൻ പുനർജനിയും തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക്തമായിട്ടാണ് മൂന്ന് സ്‌കൂളിലും പരിപാടി നടത്തിയത് . അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടത്തെക്കുറിച്ചും മറ്റു നിയമങ്ങളെ സംബന്ധിച്ചും വാഹനയാത്രികരോടും ഡ്രൈവര്മാരോടും കുട്ടികൾ വിശദീകരിച്ചു.തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അജിൽകുമാർ,കരീം, അനുമോദ് എന്നിവർ ക്ലാസ് എടുത്തു. മിഷൻ പുനർജനി ചെയർമാൻ മുഹമ്മദ് ,കോർഡിനേറ്റർ വിനീത് ദേവദാസ്, ഹരീഷ് , നൗഷാദ് ,അജോഷ് , സനോജ്, ഷംസുദ്ദീൻ, റസാഖ്, എസ് പി സിമാരായ, സുനീഷ് ,സ്വപ്ന എന്നിവർ നേതൃത്വം നൽകി .