വാർഡ് കൗൺസിലറുടെ അലവൻസ് പരപ്പനങ്ങാടി ടൗൺ സ്ക്കൂളിന് അക്ഷര നിധി

parappanangadi 1 copyപരപ്പനങ്ങാടി: ആദ്യാക്ഷരത്തിന്റെ ഹരിശ്രി പകർന്ന വിദ്യാലയത്തിന് മുനിസിപ്പൽ കൗൺസിലറുടെ അക്ഷര കൈനീട്ടം. പരപ്പനങ്ങാടി നഗരസഭ യിലെ ടൗൺ വാർഡിനെ പ്രതിനിതീകരിക്കുന്ന സെയ്തലവി കടവത്താണ് കൗൺസിലർ എന്ന നിലയിൽ ലഭ്യമായ അലവൻസ് തനിക്ക് പ്രാഥമിക വിദ്യഭ്യാസമേകിയ ടൗൺ ജി എം എൽ പി സ്കൂളിലെ ലൈബ്രറി ശാക്തീകരണത്തിന് ചെലവിട്ടത്. ബാല സാഹിത്യങ്ങളുടെ ശേഖരം സമ്മാനിച്ച വാർഡ് കൗൺസിലറെ പിടിഎ കമ്മറ്റി അഭിനന്ദിച്ചു. നൂറിൽ പരം സാഹിത്യ ഗ്രന്ഥങ്ങളുടെ അക്ഷര നിധിയാണ് ടൗൺ ജി എം എൽ പി സ്കൂളിന് കൗൺസിലർ കൈ നീട്ടിയത്. പി ടി എ പ്രസിഡന്റ് പി പി ക്കോയ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സെയ്തലവി കടക്കത്തിൽ നിന്നും സാഹിത്യ ഗ്രന്ഥങ്ങൾ പ്രധാനധ്യാപിക ശ്രീകല ഏറ്റുവാങ്ങി. ചുക്കാൻ ഇബ്റാഹീം ഹാജി, ഗഫൂർ കുഞ്ഞാവാസ്, ബുഷ്റ അശറഫ് , തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ : കൗൺസിലർ എന്ന നിലയിൽ ലഭ്യമായ അലവൻസ് ടൗൺ ജി എം എൽ പി സ്കൂളിലെ വായനാ ശാക്തീകരണത്തിനായ് സെയ്തലവി കടവത്ത് പ്രധാനധ്യാപിക ശ്രി കലക്ക് കൈമാറുന്നു.