Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ അനധികൃതമായി സര്‍വ്വീസ് നടത്തിയ ടൂറിസ്റ്റ് ബസ് പിടികൂടി

HIGHLIGHTS : പരപ്പനങ്ങാടി: വാഹന പരിശോധനയ്ക്കിടെ അനധികൃതമായി സര്‍വ്വീസ് നടത്തിയ ടൂറിസ്റ്റ് ബസ് പിടികൂടി. പരപ്പനങ്ങാടി തീരദേശ ഹൈവേയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ...

പരപ്പനങ്ങാടി: വാഹന പരിശോധനയ്ക്കിടെ അനധികൃതമായി സര്‍വ്വീസ് നടത്തിയ ടൂറിസ്റ്റ് ബസ് പിടികൂടി. പരപ്പനങ്ങാടി തീരദേശ ഹൈവേയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ദേശീയപാത എന്‍ഫോഴ്‌സ് മെന്റ് വിഭാഗമാണ് ടാക്‌സ് വെട്ടിച്ചും രേഖകളില്ലാതെയും സഞ്ചരിച്ച ബസ് പടികൂടിയത്. ബേപ്പൂരില്‍ നിന്ന് കന്യാകുമാരിയിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോവുകയായിരുന്നു ബസ്. കന്യാകുമാരി സ്വദേശിയുടേതാണ് ബസ്.

കന്യാകുമാരി ഭാഗത്തുനിന്ന് ചെക്ക് പോസ്റ്റ് വെട്ടിച്ചാക്കാം ബസ് വന്നതെന്ന് അധികൃതര്‍ പറഞ്ഞു. എംവിഐ എം പി അബ്ദുള്‍ സുബൈറിന്റെ നിര്‍ദേശപ്രകാരം എ എം വി ഐ എം.വി അരുണാണ് ബസ് പിടികൂടിയത്. ബസ് തിരൂരങ്ങാടി ആര്‍ടിഒ കസ്റ്റഡിയിലെടുത്തു. ബസ്സിലെ യാത്രക്കാരായ മത്സ്യതൊഴിലാളികള്‍ക്ക് മറ്റ് യാത്രാ സൗകര്യം അധികൃതര്‍ ചെയ്തു കൊടുത്തു.

sameeksha-malabarinews

ബസ്സിന് ഏകദേശം അമ്പതിനായിരം രൂപയോളം ഫൈനും ടാക്‌സകും അടച്ച ശേഷമെ വിട്ടുകൊടുക്കുകയൊള്ളുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇതിനുപുറമെ മറ്റു പരിശോധനകളിൽ  മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച ആറ് ഡൈവർ മാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും, ഇൻഷുറൻസ് ഇല്ലാത്ത രണ്ട് വാഹനങ്ങൾക്കെതിരെയും, ഹെൽമറ്റ് ധരിക്കാത്ത പത്തു പേർക്കെതിരെയും കേസ് ചാർജ് ചെയ്തു. തീരദേശ ഹൈവേയിൽ വരുംദിവസങ്ങളിൽ കർശനമായ പരിശോധന നടത്തുമെന്ന് എം വി ഐ,  എം പി അബ്ദുൽ സുബൈർ പറഞ്ഞു.

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!