പരപ്പനങ്ങാടിക്കാര്‍ക്ക്‌ അനുവദിച്ച സൗജന്യ ടോള്‍പാസ്‌ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌

dyfi toll parappanangadi 2 copyപരപ്പനങ്ങാടി: സര്‍ക്കാര്‍ ടോളില്‍ നിന്ന്‌ ഒഴിവാക്കിയ പരപ്പനങ്ങാടി പഞ്ചായത്ത്‌ നിവാസികള്‍ക്ക്‌ അനുവദിച്ച സൗജന്യ പാസ്‌ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ നടത്തി. ടോള്‍ബൂത്തിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ സിപിഐഎം തിരൂരങ്ങാടി ഏരിയാകമ്മറ്റി മെമ്പര്‍ പ്രിന്‍സ്‌ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.

അഫ്‌താബ്‌ കെ, എ.ഷിജു, എ.പി മുജീബ്‌, ഷമേജ്‌ എന്നിവര്‍ സംസാരിച്ചു.