പരപ്പനങ്ങാടി ടോള്‍ വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റി.

vlcsnap-2013-12-30-18h15m34s245പരപ്പനങ്ങാടി : പരപ്പനങ്ങാടി അവുക്കാദര്‍ കുട്ടി നഹ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ജനകീയ സമരസമിതിയുടെ സമര പന്തല്‍ പോലീസും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് പൊളിച്ചു നീക്കി. തിരൂരങ്ങാടി അഡീഷണല്‍ തഹസില്‍ദാര്‍ ബീഗം താഹിറയുടെ നേതൃത്വത്തിലുള്ള ഉദേ്യാഗസ്ഥരും,പിഡബ്ല്യൂഡി റോഡ് സെക്ഷന്‍ എഇഎ ധന്യ, നെടുവ വില്ലേജ് ഉദേ്യാഗസ്ഥര്‍, താലൂക്ക് സര്‍വ്വേയര്‍ കെ ഇ അബ്ദുള്‍ സലീം, പോലീസ് ഉദേ്യാഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സമരപന്തല്‍ പൊളിച്ച് നീക്കിയത്.
പൊതുസ്ഥലത്ത് കെട്ടിയുണ്ടാക്കിയ സമരപന്തല്‍ 24 മണിക്കൂറിനുള്ളില്‍ പൊളിച്ച് മാറ്റണമെന്ന് നേരത്തെ സമരസമിതിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് പന്തല്‍ പൊളിച്ച് നീക്കുന്നതെന്ന് അഡീഷണല്‍ തഹസില്‍ദാര്‍ പറഞ്ഞു.

ഇന്ന് വൈകീട്ട് 3.30 മണിയോടെ കനത്തപോലീസ് കാവലില്‍ പന്തല്‍ പൊളിച്ചു നീക്കിയത്. ജൂണ്‍ 11 ന് പാലം ഉദ്്ഘാടനം ചെയ്ത ദിവസം മുതല്‍ ഇവിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാംസ്‌ക്കാരിക സാമൂഹിക സംഘടനകളുടെയും നേതൃത്വത്തില്‍ ടോള്‍ പിരിക്കുന്നതിനെതിരെ സമരം നടന്നു വരികയായിരുന്നു. സമരം ശക്തമായതിനെ തുടര്‍ന്ന് ഇടക്കാലത്ത് ടോള്‍പിരിവ് നിര്‍ത്തിവെച്ചിരുന്നു. അടുത്ത ദിവസമാണ് ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്്.