പരപ്പനങ്ങാടി പുലിപ്പേടിയില്‍;ഇത്തവണ കണ്ടത് പാലത്തിങ്ങലില്‍

പുലിയെ കണ്ടവീടും പരിസരവും
പുലിയെ കണ്ടവീടും പരിസരവും

PGDI - PULI -POLICE & FOREST CHECKING 02പരപ്പനങ്ങാടി:പരപ്പനങ്ങാടിയിലും പരിസരങ്ങളിലും പുലിയിറങ്ങിയെന്ന് അഭ്യൂഹം ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തിങ്കളാഴ്ച പകല്‍ പതിനൊന്നു മണിയോടെയാണ് വീട്ടമ്മ പുലിയെ നേരില്‍ കണ്ടവിവരം നാട്ടുകാരറിയുന്നത്. പാലത്തിങ്ങല്‍ കൊട്ടന്തല റോഡില്‍ സ്‌കൂളിന് സമീപം താമസിക്കുന്ന നാഫിലയാണ് മത്സ്യംമുറിച്ചവെള്ളം ഒഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ തൊട്ടുമുന്നില്‍പുലിയെകണ്ടത്. ഇതോടെ ഇവര്‍തിരിഞ്ഞ് വീട്ടിനുളളിലേക്ക് ഓടുകയായിരുന്നു.

ഞായറാഴ്ച രാത്രി ഒരു മണിയോടെ ഇതേ സ്ഥലത്ത് വെച്ച് ഇതുവഴി വന്ന മറ്റു പലരും പുലിയെ കണ്ടെത്തിയ വിവരം അറിയിച്ചിരുന്നെങ്കിലും നാട്ടുകാര്‍ അത്ര കാര്യമാക്കിയിരുന്നില്ല. പിന്നീട് വീട്ടമ്മ നേരില്‍ കണ്ടതായി അറിയിച്ചതോടെ നാട്ടുകാര്‍ക്ക് സംശയം ബലപ്പെട്ടു. സമീപത്തെ ചില വീട്ടുമുറ്റത്ത് കാല്‍പാടുകള്‍ കണ്ടതായും പറയുന്നു. നാട്ടുകാരും പോലീസും സമീപത്ത് ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാട്ടുപൂച്ചയോ മറ്റുവല്ല ജീവിയോ ആകാമെന്നാണ് ഫോറസ്റ്റ് അധികൃതര്‍ പറയുന്നത്. കൂട് വെച്ചാണെങ്കിലും അജ്ഞാത ജീവിയെ പിടികൂടാന്‍ ഒരുങ്ങി നില്‍ക്കുകയാണ് നാട്ടുകാര്‍.