ഹരിപുരം വിഷ്ണു ക്ഷേത്രത്തിൽ മോഷണം.

പരപ്പനങ്ങാടി: ചെട്ടിപ്പടിക്കടുത്ത് നെടുവ ഹരിപുരം വിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കഴിഞ്ഞ ദിവസം മോഷ്ടാക്കൾ തുറന്നു. ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന പണം കവർന്നു. വലിയ ഭണ്ഡാരം തുറക്കാൻ പറ്റിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. നഷ്ടം കണക്കാക്കിയിട്ടില്ല.

നെടുവയിൽ  കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും മോഷണശ്രമം നടന്നതായി പോലീസ് പറഞ്ഞു. കൊടപ്പാളി ഓവുപാലത്തിന്റെ പരിസരത്തുള്ള കൊളപ്പുറം വീട്ടുവളപ്പിലെ ചന്ദന മരങ്ങൾ ഈയിടെ മോഷണം പോയിരുന്നു. അടുത്തുള്ള നെടുവ യുവജനസംഘം വായനശാലയിലും മോഷ്ടാക്കൾ കയറിയിരുന്നെങ്കിലും കാര്യമായി ഒന്നും നഷ്ടപ്പെട്ടില്ല.
പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നാടോടികളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യംകൂടിയതായും, വീട്ടുകാർ ജാഗ്രത പാലിക്കണമെന്നും സബ്ബ് ഇൻസ്പെക്ട ജിനേഷ് അറിയിച്ചു.