ഇനി കക്കാനുമില്ല:  കേരളത്തിലേക്കു മില്ലന്ന്  കള്ളൻ

പരപ്പനങ്ങാടി:  സി  സി ടി.  വി യിൽ  തെളിഞ  മോഷ്ടാവിനെ  പിന്തുടർന്ന ഇതര സംസ്ഥാന തൊഴിലാളിയായ   കള്ളന്  മനമാറ്റമെന്ന്  പോലീസ് കഴിഞ്ഞ  ദിവസം  അർധരാത്രി  അഞ്ചപുരയിലെ  സെവൻഡേഴ്സ് ഹാർഡ് വേഴ്സിസിന്റെ പൂട്ട്  തകർത്ത്  അകത്ത്  കയറിയ  ആസാമു കാരനാണ്  ഇനി  മോഷണം  നടത്തുകില്ലന്നും  കേരളത്തിലേക്കേ വരില്ലന്നും   ഫോണിൽ  പോലീസിനെ  അറിയിച്ചത്.

കടയുടെ  അകത്തു കയറിയ  കള്ളൻ  കാര്യമായൊന്നും  മോഷ്ടിക്കാതിരുന്നതും  മോഷ്ടാക്കാൻ  കൊണ്ടുവന്ന  ഉപകരണങ്ങളെല്ലാം  പരിസരത്ത്  ഉപേക്ഷിച്ച്  പോയതും  മനസ്താപത്തിന്റെ  ഭാഗമാണോ  എന്നും  പോലീസിന്  സംശയമില്ലാതില്ല.

ഏതായാലും  കാര്യമായൊന്നും  കളവ് പോയിട്ടില്ലന്നതിനാൽ തൽക്കാലം  കള്ളന്റെ   വീണ്ടുവിചാരം  മുഖവിലക്കെടുത്ത്  പോലീസ്  ആസാമിലേക്കില്ല