Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ യുവതിയുടെ മാലപിടിച്ചുപറിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി :കഴിഞ്ഞദിവസം റോഡിലൂടെ നടുന്ന പോകുന്ന വീട്ടമ്മയുടെ കഴുത്തിലെ മാല പിടിച്ചുപറിച്ച്‌ ബൈക്കില്‍ രക്ഷപ്പെട്ട രണ്ടംഗ മോഷണസംഘത്തില്‍ ഒരാള്‍ മണ...

javadപരപ്പനങ്ങാടി :കഴിഞ്ഞദിവസം റോഡിലൂടെ നടുന്ന പോകുന്ന വീട്ടമ്മയുടെ കഴുത്തിലെ മാല പിടിച്ചുപറിച്ച്‌ ബൈക്കില്‍ രക്ഷപ്പെട്ട രണ്ടംഗ മോഷണസംഘത്തില്‍ ഒരാള്‍ മണിക്കൂറികള്‍ക്കുള്ളില്‍ പിടിയില്‍. ഫറോക്ക്‌ കഷായപ്പടി സ്വദേശി കണ്ണിച്ചാല്‍ അഹമ്മദ്‌ ജവാദ്‌ (19) ആണ്‌ പിടിയിലായത്‌.

നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്‌ ജവാദ്‌. സംഘത്തിലെ മറ്റേയാള്‍ക്ക്‌ വേണ്ടി പോലീസ്‌ തിരച്ചില്‍ തുടരുകയാണ്‌.ജവാദിന്റെ കയ്യില്‍ നിന്ന്‌ തൊണ്ടിമുതലായ മാല പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌

sameeksha-malabarinews

ഇന്നലെ രാവിലെ പരപ്പനങ്ങാടി മുണ്ടിയംകാവ്‌ ക്ഷേത്രത്തിന്‌ സമീപത്തുവച്ചാണ്‌ പിടിച്ചുപറി നടന്നത്‌. മൂന്നേമുക്കാല്‍ പവന്റെ മാലയാണ്‌ മോഷണം പോയത്‌. മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക്‌ നാട്ടുകാര്‍ പിന്തുടര്‍ന്നു. ഇതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക്‌ മറിഞ്ഞുവീണ്‌ ജവാദിന്‌ പരിക്കേറ്റങ്ങിലും ഇവിടെ നി്‌നും ബൈക്കില്‍ തന്നെ ഇവര്‍ രക്ഷപ്പെടുകായായിരുന്നു. നാട്ടുകാര്‍ ഉടനെ പോലീസില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ പെട്ടന്നു തന്നെ പ്രതികള്‍ക്കായി പരസരത്തുള്ള ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ്‌ ജവാദിനെ കുടുക്കിയത്‌.
കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിയില്‍ ഒരാള്‍ ബൈക്കില്‍നിന്ന്‌ വീണ്‌ പരിക്കേറ്റ്‌ ചികത്സക്കായി എത്തിയ വിവരം പോലീസിന്‌ ലഭിക്കുകയായിരുന്നു. തുടര്‍ന്ന്‌ സ്ഥലത്തെത്തിയ പോലീസ്‌ തന്ത്രപരാമായി ഇയാളെ പിടികൂടുകയായിരുന്നു.
തിരൂര്‍ ഡിവൈഎസ്‌പി അസൈനാരുടെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ സിഐ റാഫി, പരപ്പനങ്ങാടി എസ്‌ഐ ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. അന്വേഷണസംഘത്തില്‍ അഡീഷണല്‍ എസ്‌ഐ രാജീവന്‍, സിപഒമാരായ ഷിജു, സലേഷ്‌,എന്നിവരും ഉണ്ടായിരുന്നു.

പോലീസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു വന്‍ സംഘംതന്നെ ഇതിന്‌ പിന്ന്‌ിലുണ്ടെന്നാണ്‌ സൂചന. ഇവര്‍ക്കായി പോലീസ്‌ വലവീശിക്കഴിഞ്ഞു. ഇത്തരത്തില്‍ പിടിച്ചുപറിയിലുൂടെ ലഭിക്കുന്ന സ്വര്‍ണ്ണം വില്‍പന നടത്തുന്നത്‌ മറ്റൊരു സംഘമാണെന്നും ജവാദ്‌ പോലീസിനോട്‌ പറഞ്ഞു. ഇവരെ കുറിച്ചും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ഇവര്‍ പിടിച്ചുപറി നടത്തുന്ന സമയത്ത്‌ ഉപയോഗിച്ചിരുന്ന ബൈക്ക്‌ മോഷ്ട്‌ച്ചതാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!