പരപ്പനങ്ങാടിയില്‍ മോഷണം നടന്ന വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളനെ നാട്ടുകാര്‍ പിടികൂടി

Untitled-1 copyപരപ്പനങ്ങാടി :കഴിഞ്ഞ ദിവസം മോഷണം നടന്ന വീട്ടില്‍ കവര്‍ച്ചക്കെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസ്സില്‍ ഏല്‍പ്പിച്ചു.  ഇന്നലെ രാത്രി പത്തുമണിയോടെ ചാലിയം സ്വദേശി ശിഹാബിനെ സി.മുഹമ്മദലി യുടെ വീട്ടില്‍ നിന്ന് നാട്ടുകാര്‍ ഓടിച്ചിട്ട്‌ പിടികൂടിയത് . ചെട്ടിപടിയിലാണ് സംഭവം.

വീട്ടിനകത്ത് അപരിചിതനെ കണ്ടതിനെ തുടര്‍ന്ന് ബഹളം വെച്ചപ്പോള്‍ കള്ളന്‍ ഓടി രക്ഷപ്പെടാന്‍ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍പിടികൂടുകയായിരുന്നു. ബുധനാഴ്ച ഇവിടെ മൂന്നിടങ്ങളില്‍ മോഷണം നടന്നിരുന്നു .മുഹമദലിയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ഫോണ്‍നഷ്ട്ടപെട്ടിരുന്നു.

കളവുനടന്ന വീടാണെന്നരിയാതെയാണ് മോഷ്ടാവ് കവര്‍ച്ചക്കെത്തിയത്. പോലീസ് ചോദ്യംചെയ്തുവരികയാണ്. കഴിഞ്ഞദിവസംനടന്ന കളവിനോടനുബന്ധിച്ചു സംശയത്തില്‍ ഒരാള്‍ പോലീസ് പിടിയിലായിരുന്നു.