സ്‌കുട്ടറുള്‍ മോഷണം നടത്തിയ യുവാവ്‌പിടിയില്‍

Story dated:Sunday October 11th, 2015,01 56:pm
sameeksha sameeksha

പരപ്പനങ്ങാടിയില്‍ നിന്നും താനുരില്‍ നിനും രണ്ടാഴ്‌ചക്കുള്ളില്‍ മോഷ്ടിച്ചത്‌ രണ്ട്‌ സ്‌കുട്ടറുകള്‍

parappanangadi theftതാനുര്‍: സ്‌കുട്ടറുകള്‍ മോഷണം നടത്തിയ യുവാവിനെ താനുര്‍ പോലീസ്‌ തന്ത്രപരമായി പിടികുടി. കോഴിക്കോട്‌ സ്വദേശിയും ഇപ്പോള്‍ താനുര്‍ കുന്നുപുറത്തെ മണികണ്‌ഠന്‍ ക്വാര്‍ട്ടേസില്‍ താമസിക്കുകയും ചെയ്യുന്ന കൊല്ലേരിക്കാട്ടില്‍ ഷബീര്‍(21)നെയാണ്‌ താനുര്‍ എസ്‌ഐ കെപി മിഥുനും സംഘവും പിടികുടിയത്‌.

കഴിഞ്ഞ ഏട്ടാം തിയ്യതി താനുര്‍ മുക്കോല കോറങ്ങോട്ട്‌ സുധീറിന്റെ ഉടമസ്ഥതിയിലുള്ള മാസ്‌ട്രോ സ്‌കുട്ടര്‍ വീടിന്റെ പരിസരത്തു നിന്ന്‌ കളവുപോയിരുന്നു. ഈ വാഹനം പരപ്പനങ്ങാടി ചിറമംഗലത്തുള്ള പെട്രോള്‍ പമ്പിനുള്ളില്‍ ഒമ്പതാം തിയ്യതി നിര്‍ത്തിയിട്ട വിവരം പോലീസിന്‌ ലഭിച്ചു. തടുര്‍ന്ന്‌ വൈകീട്ട്‌ വാഹനം എടുക്കാന്‍ ഷബീര്‍ എത്തിയപ്പോള്‍ ഇയാളെ തന്ത്രപരമായി വലയിലാക്കുകയായിരുന്നു.

തുടര്‍ന്ന്‌ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ ഒരാഴ്‌ച മുമ്പ്‌ പരപ്പനങ്ങാടി ചുടലപറമ്പ്‌ മൈതാനത്തിന്‌ സമീപം നിര്‍ത്തിയിട്ടിരലുന്ന പരപ്പനങ്ങാടി സ്വദേശി രതീഷ്‌ ബാബുവിന്റെ ആക്ടിവ സ്‌കൂട്ടറും ഷബീര്‍ തന്നെയാണ്‌ മോഷ്ടിച്ചതെന്ന്‌ സമ്മതിച്ചത്‌.

കുന്നുംപുറത്ത്‌ ഉമ്മയോടൊപ്പം താമസിച്ചുവരുന്ന ഇയാള്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയാണ്‌.