പരപ്പനങ്ങാടിയില്‍ കന്നുകാലികള്‍ക്ക്‌ സൂര്യാഘാതമേറ്റു

Untitled-1 copyപരപ്പനങ്ങാടി: കൊടുംചൂടിൽ കന്നുകാലികൾക്ക് സൂര്യാഘാതമേറ്റു. ചെട്ടിപ്പടി ഹെൽത്ത് സെൻററിൻ സമീപം താമസിക്കന്ന പോത്താഞ്ചേരി ബാലന്റെ പറമ്പിൽ കെട്ടിയിട്ടിരുന്ന പശുവിനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റത് .കടുത്ത ചൂടിൽനാക്കു പുറത്തേക്ക് തളളി പശു കുഴഞ്ഞു വീഴുകയായിരുന്നു എന്ന് വീട്ടുകാർ പറയുന്നു. കൂട്ടു മൂച്ചിയിലും പശുവിന് സൂര്യാഘാതമേറ്റിട്ടുണ്ട്. ചേളാരിയിലെ വെറ്റിനറി സർജൻ മുരളിയുടെ നേതൃത്വത്തിൽ ചികിൽസ നൽകുന്നുണ്ട് .ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ കന്നുകാലികൾക്ക് സൂര്യാതപമേൽക്കുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. കടുത്ത ചൂടിൽ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടുന്ന കന്നുകാലികൾക്കാണ് വ്യാപകമായി സൂര്യാതപമേൽക്കുന്നത്.