പരപ്പനങ്ങാടി ഉപജില്ല കലാമേള സമാപിച്ചു

പരപ്പനങ്ങാടി:പരപ്പനങ്ങാടി ഉപജില്ല കലാമേള എം വി എച്ച് എസ്സ് എസ്സ് അരിയല്ലൂരിൽ സമാപിച്ചു. ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം എം വി എച്ച് എസ് എസ്സ് അരിയല്ലൂരും രണ്ടാം സ്ഥാനം എസ് എൻ എം എച്ച് എസ്സ് എസ്സ് പരപ്പനങ്ങാടിയും മുന്നാം സ്ഥാനം ജി എച്ച് എസ് എസ് തിരൂരങ്ങാടി .

ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം സി ബി എച്ച് എസ് എസ്സ് വള്ളിക്കുന്ന് രണ്ടാം സ്ഥനം എം വി എച്ച് എസ് എസ്സ് അരിയല്ലൂർ മൂന്നാം സ്ഥാനം എസ് എൻ എം എച്ച് എസ് എസ്സ് പരപ്പനങ്ങാടി .
യു പി വിഭാഗം ഒന്നാം സ്ഥാനം ജി യു പി എസ് അരിയല്ലൂർ രണ്ടാം സ്ഥാനം എ യു പി എസ് വെളിമുക്ക് .

എൽ പി വിഭാഗം ഒന്നാം സ്ഥാനം എസ് വി എ യു പി എസ് ചേലേബ്റ രണ്ടാം സ്ഥാനം ജി യു പി എസ് അരിയല്ലൂർ എന്നിവർ കരസ്ഥമാക്കി .
സമാപന സമ്മേളനം തിരൂരങ്ങാടി ബ്ലോക്ക് പൻഞായത്ത് പ്രസിഡൻ്റ് കെ .അബ്ദുൽ കലാം മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു വള്ളിക്കുന്ന് പൻജായത്ത് പ്രസിഡൻ്റ് വി എൻ ശോഭന അദ്ധ്യക്ഷത വഹിച്ചു .കെ.ബിന്ദു,ഇ.ദാസൻ ,അനീഷ് വലിയാട്ടൂർ ,ആസിഫ് മഷൂദ് ,എ ഇ ഒ വി കെ ബാലഗംഗാധരൻ ,ബി പി ഒ  കെ പി വിജയകുമാർ ,കെ പി അനസ് ,അബ്ദുൽ ജലീൽ ,ഒ ഇർഷാദ് ,എ കെ പ്രബീഷ് ,എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വി. ശ്രീജയ മേള അവലോകനം നടത്തിയ ചടങ്ങിൽ തെർസാമ്മ തോ സ് സ്വാഗതവും അനിൽ ഈപ്പൻ നന്ദിയും പറഞ്ഞു.