Section

malabari-logo-mobile

പരപ്പനങ്ങാടി സബ്‌സ്റ്റേഷന്‍;ജനുവരി രണ്ടിന് നാടിന് സമ്മര്‍പ്പിക്കും

HIGHLIGHTS : മലപ്പുറം: 24 വര്‍ഷമായി യാഥാര്‍ത്ഥ്യമാകാതിരുന്ന പരപ്പനങ്ങാടി സബ്‌സ്റ്റേഷന്റെ പണി തിങ്കളാഴ്ച മുതല്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറി...

untitled-1-copyമലപ്പുറം: 24 വര്‍ഷമായി യാഥാര്‍ത്ഥ്യമാകാതിരുന്ന പരപ്പനങ്ങാടി സബ്‌സ്റ്റേഷന്റെ പണി തിങ്കളാഴ്ച മുതല്‍ തുടങ്ങുമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഡിസംബര്‍ 25നകം പണി പൂര്‍ത്തീകരിക്കാനും ജനുവരി രണ്ടിന് നാടിനു സമര്‍പ്പിക്കാനും തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

കാല്‍നൂറ്റാണ്ടിലേറെ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് പരപ്പനങ്ങാടി മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന ഈ സബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന എസ്. ശര്‍മ്മയാണ് പരപ്പനങ്ങാടി കരിങ്കല്ലത്താണിക്കടുത്ത് സബ്‌സ്റ്റേഷന് തറക്കല്ലിട്ടത്. പിന്നീട് ടവറുകള്‍ സ്ഥാപിക്കുന്നതിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വന്ന അനിശ്ചിതത്വവും ഭരണാധികാരികളുടെ ഇച്ഛാശക്തിയിലാലിമയുമാണ് രണ്ട് പതിറ്റാണ്ടിലേറെ ഈ സ്വപന പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ പോകാന്‍ കാരണമായത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!