പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേള ആരംഭിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹശാസ്ത്ര, ഐടി, പ്രവര്‍ത്തിപരിചയമേള പരപ്പനങ്ങാടി ബി ഇ എം ഹയര്‍സെക്കൻഡറി സ്കൂളില്‍ ആരംഭിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ വി വി ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ എച്ച് ഹനീഫ അധ്യക്ഷനായി .ഡോ:സംഗീത ചേനമ്പുള്ളി മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർമാരായ പി ഒ റസിയാസലാം,ഭവ്യാരാജ്,കടവത്ത് സൈതലവി,കെ ബിന്ദു ,എ ഇ ഒ ബാലഗംഗാധരൻ,പി ടി എ പ്രസിഡന്റ് പി ഒ സലാം,സ്‌കൂൾ ലീഡർ നദീം,ടി അരവിന്ദൻ,കാട്ടുങ്ങൽ മുഹമ്മദ്‌കുട്ടി,മേരിജോസഫ്,ഗിരീ ഷ് തോട്ടത്തിൽ,എം സിദ്ധാർത്ഥൻ,മാനു ഹാജി,എച്ച് എം ജോയ്സി ജോസഫ് പ്രസംഗിച്ചു.നാളെ നടക്കുന്ന സമാപന സമ്മേളനം പി കെ അബ്ദുറബ്ബ് എം എൽ എ  ഉദ്ഘാടനം ചെയ്യും.സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് സമ്മാനദാനം നിർവ്വഹിക്കും.