അര്‍ബന്‍ ഡിസ്‌പന്‍സെറി : പരപ്പനങ്ങാടി നഗരസഭ ഭരണപക്ഷം മലക്കം മറയുന്നു

പരപ്പനങ്ങാടി:   കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അര്‍ബന്‍ സബ്‌സെന്റര്‍ പാലത്തിങ്ങലില്‍ സ്ഥാപിക്കണമെന്ന തീരുമാനത്തില്‍ നിന്ന്‌ നഗരസഭ ഭരണപക്ഷം പിന്‍മാറുന്നു. എവിടെ സ്ഥാപിച്ചാലും പരപ്പനങ്ങാടിക്ക്‌ ഈ പദ്ധതി നഷ്ടപ്പെടെരുതന്നാണ്‌ തങ്ങളുടെ നിലാപടെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ്‌ മുനിസിപ്പല്‍ നേതാക്കള്‍ വ്യക്തമാക്കി.
അമ്പതിനായിരത്തിലധികം ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികളിലേക്കായി ഈ വര്‍ഷം അനുവദിച്ച 7 എന്‍എച്ച്‌ ആര്‍എം സബ്‌സെന്ററുകളിലൊന്നാണ്‌ പരപ്പനങ്ങടിയില്‍ വരാനിരിക്കുന്നത്‌. നിര്‍ദ്ധനരായ നഗരവാസികള്‍, ചേരിപ്രദേശങ്ങള്‍ ഉള്ളയിടങ്ങള്‍, കോളനികള്‍ ഉള്ളയിടം, ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക്‌ എത്തിപ്പെടാവുന്ന മേഖല എന്നീ മാനദണ്ഡങ്ങളാണ്‌ സെന്ററിന്‌ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ടത്‌ എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെ പാലത്തിങ്ങലിനെ പരിഗണിച്ചത്‌ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
മുന്ന്‌ പട്ടികജാതി കോളനികള്‍, ഒരു ലപ്രസി കോളനി, ലക്ഷം വീട്‌ കോളനി,, നിര്‍ദ്ധനരായ മത്സ്യതൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്നയിടം എന്നീ പ്രത്യേകതകളുള്ള കെട്ടുങ്ങല്‍ ആവിയില്‍ കടപ്പുറത്ത്‌ ഈ സബ്‌ സെന്റര്‍ സ്ഥാപിക്കണമെന്ന്‌ ആവശ്യം നഗരസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തികൊണ്ടുവന്നതോടെ വിഷയം വിവാദമായി. കഴിഞ്ഞ നഗരസഭയോഗത്തില്‍ ഈ പ്രമേയം ചര്‍ച്ചക്കെടാതിരുന്നത്‌ സംബന്ധിച്ച്‌ രൂക്ഷമായ വാദപ്രതിവാദവും തര്‍ക്കവും നടന്നിരുന്നു. ഇതേ തുടര്‍ന്ന്‌ ഈ വിഷയം വീണ്ടും സ്‌പെഷ്യല്‍ യോഗം വിള്‌ിച്ച്‌ ചര്‍ച്ച ചെയ്യാനിരിക്കേയാണ്‌ പ്രാദേശിക യുഡിഎഫ്‌ നേതൃത്വം പാലത്തിങ്ങലില്‍ അല്ല കെട്ടുങ്ങല്‍ ആവിയില്‍ ഭാഗത്താണ്‌ സെന്റര്‍ വരേണ്ടതെന്ന ആവശ്യവുമായി മുന്നോട്ട്‌ വന്നിരിക്കുന്നത്‌.

എ്ന്നാല്‍ ഈ വിഷയം നഗരസഭയോഗത്തി്ല്‍ വോട്ടിങ്ങിനിട്ടാള്‍ പരാജയം സംഭവിക്കുമെന്ന ആശങ്കയാണ്‌ ഇപ്പോള്‍ ആവിയില്‍കട്ടപ്പുറത്ത്‌ തന്നെ സബ്‌സെന്റര്‍ ആവാമെന്ന ഭരണകക്ഷിയടെ തീരുമാനത്തിന്‌ പിന്നിലെന്ന്‌ പ്രതിപക്ഷം ആരോപിക്കുന്നു. സബ്‌സെന്ററിന്‌ തങ്ങള്‍ നിര്‍ദ്ദേശിച്ച കെട്ടുങ്ങല്‍ മേഖല മുസ്ലീം ലീഗ്‌ പ്രതിനിധിയാണ്‌ ജയിച്ചിട്ടുള്ളതെന്നും പാവപ്പെട്ട ജനങ്ങള്‍ക്ക്‌ സഹായകരമാകുന്ന മേഖലയില്‍ സബസന്റര്‍ വരണമെന്ന ആവിശ്യത്തില്‍ തങ്ങള്‍ക്ക്‌ കക്ഷിരാഷ്ടീയ മാനദണ്ഡമില്ലെന്നും ജനകീയമുന്നണി കൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍ പറഞ്ഞു.