Section

malabari-logo-mobile

പരപ്പനങ്ങാടി ഉപജില്ലാ ഭിന്ന ശേഷി സഹവാസ ക്യാംപ് 29 മുതൽ.

HIGHLIGHTS : പരപ്പനങ്ങാടി :ഭിന്ന ശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലയിലെ ഭിന്നശേഷിയുള്ള വിദ്യാ...

പരപ്പനങ്ങാടി :ഭിന്ന ശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ലയിലെ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സഹവാസ ക്യാംപ് ‘നിറച്ചാർത്ത് -2016’ 29 മുതൽ നെടുവ ഗവണ്മെന്റ് ഹൈസ്‌കൂളിൽ വെച്ച് നടക്കും .

കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുക ,ശുചിത്വ ആരോഗ്യ ശീലങ്ങൾ വികസിപ്പിക്കുക ,ശാരീരിക ക്ഷമത ഉറപ്പാക്കുക ,വിനോദങ്ങളിൽ ഏർപ്പെടുക സഹവർത്തിത പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി നടപ്പാക്കുന്ന സഹവാസ ക്യാംപ് 31 ന് സമാപിക്കും .ഉപജില്ലയുടെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും രക്ഷിതാക്കളുമാണ് ത്രിദിന ക്യാംപിൽ പങ്കെടുക്കുന്നത് .ഉദ്ഘാടനം 29 ന് പി കെ അബ്ദുറബ്ബ് എം എൽ എ നിർവ്വഹിക്കും .പരപ്പനങ്ങാടി നഗരസഭാ ചെയർപേഴ്‌സൺ വി വി ജമീല ടീച്ചർ അധ്യക്ഷയാകും.

sameeksha-malabarinews

വാർത്താ സമ്മേളനത്തിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എം സി നസീമ ,കൗൺസിലർമാരായ അംബികാ മോഹൻരാജ് ,ഹനീഫ കൊടപ്പാളി ,അഷ്‌റഫ് ഷിഫ ,സംഘാടക സമിതി കൺവീനർ കെ പി വിജയകുമാർ ,പി കൃഷ്ണൻ ,കെ സി മോഹനൻ ,കെ ശരീഫ് എന്നിവർ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!