റെഡ് വേവ്‌സ്‌ ചെറമംഗലം വിദ്യഭ്യാസ പ്രതിഭാ സംഗമം

Story dated:Monday May 22nd, 2017,10 55:am
sameeksha sameeksha

പരപ്പനങ്ങാടി: റെഡ് വേവ്‌സ്‌ ചെറമംഗലം പ്രതിഭ സംഗമവും വിദ്യഭ്യാസ കിറ്റ് വിതരണവും നടത്തി. കെ, ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തിരൂർ ഡിവൈഎസ്പി എ. ബി ഉല്ലാസ് ഉത്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ ദേവൻ ആലുങ്ങൽ, ബിന്ദു ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സതീശൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍
എസ് എസ് എൽ സി പ്ലസ് ടു എ പ്ലസ് ജേതാക്കളെ ആദരിച്ചു. ഇരുന്നൂറ്റി അമ്പത് വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ഹനിഷ് ബാബു സ്വാഗതവും ഷിൻജിത്ത് നന്ദിയും പറഞ്ഞു.