കുഞ്ഞാവ ചായ കുടിക്കാനെത്തിയില്ല.   തോരാത്ത കണ്ണീരുമായി ഉമ്മ

പരപ്പനങ്ങാടി:  രാവിലെ പത്ര വിതരണം കഴിഞ്ഞ്  കൂട്ടുക്കാരോടപ്പം തൊട്ടടുത്തെ പറമ്പിൽ കളിക്കാനിറങ്ങിയ കുഞ്ഞാവ കളിക്കിടെ കൂട്ടുകാരോടപ്പം കെട്ടുങ്ങൽ അഴിമുഖത്തെക്ക് കുളിക്കാൻ പോയത്   തിരിച്ചുവരവില്ലാത്ത യാത്രയാകുമെന്ന് ആരും നിനച്ചില്ല.  കളി കഴിഞ്ഞെത്തുന്ന കുഞ്ഞാവക്  ചായയും കടിയു മൊരുക്കി കാത്തിരിക്കുന്ന ഉമ്മയെ തേടിയെത്തിയ വാർത്ത നെഞ്ചു തകർക്കുന്നതായിരുന്നു.

നന്നെ ചെറുപ്പത്തിലെ ഉപ്പ മരിച്ചതിന്റെ അല്ലലറിയിക്കാതെ ജമീല ഉമ്മ തന്റെ ഇളയ ആൺതരിയായ ജാഫറലി യെ  പിരിഞ്ഞിരുന്ന സമയമില്ല.  വരയിലും വർണ ഭാവനകളിലും ജന്മ സിദ്ധമായ കഴിവുകൾ ആവുവോളമുള്ള ജാഫർ അലി സ്ക്കൂൾ, മദ്റസ  സർഗ വേദികളിലെ മിന്നും താരമായിരുന്നു. വരയുടെ വർണ ഭംഗിയോടപ്പം  ഈണത്തിൽ ഖുർആൻ പാരായണം നടത്താനും സംഗീത സദസുകളിൽ ശ്രദ്ധ നേടാനും കുഞ്ഞാവ  കഴിവ് തെളിയിച്ചിരുന്നു. പ്രായത്തെ വെല്ലുന്ന കലപരമായ കാര്യ പ്രാപ്തിയും  വിശേഷ കഴിവുകളും ജാഫറലി യെ വളരെ ചെറുപ്പത്തിൽ തന്നെ അധ്യാപകരുടെയും പ്രിയ കുഞ്ഞാവ യാക്കി മാറ്റിയിരുന്നു. മദ്റസത്തുൽ അബ്റാറി ലെ മലർവാടി യൂനിറ്റ് ഉപാദ്ധ്യക്ഷനായിരുന്ന ജാഫറലി യുടെ സർഗശേഷി സഹപാഠികൾക്കും തുണയായിരുന്നു.

അപകടവിവരമറിഞതിനെ തുടർന്ന് നൂറു കണക്കിന് പൊതുപ്രവർത്തകരും പൊതുജനങ്ങളും  സംഭവം നടന്നയുടൻ തന്നെ  കെട്ടുങ്ങൽ അഴിമുഖത്തെത്തി.  ഫയർഫോഴ്സുൾപ്പടെയുള്ള ഔദോഗിക രക്ഷാ പ്രവർത്തകരെ പിറകിലാക്കി നാട്ടുകാർ തീരക്കടലും പുഴയും അരിച്ചു പെറുക്കുകയായിരുന്നു.  മൂന്നു മണിക്കൂർ നേരത്തെ ക്ഷമാ പൂർണമായ തെരച്ചിലിനൊടുവിൽ പലവട്ടം വല വീശിയും മുങ്ങി തെരച്ചിൽ നടത്തിയും പരിശോധിച്ച സ്ഥലത്ത് നിന്ന് തന്നെയാണ് കുഞ്ഞാവ യുടെ ബോധമറ്റ ശരീരം  കണ്ടെത്തിയത്.  അപ്പോൾ കുട്ടിയിൽ ജീവന്റെ തുടിപ്പുണ്ടെന്ന രക്ഷാ പ്രവർത്തകരുടെ വെളിപെടുത്തൽ അവിടെ തടിച്ചു കൂടിയ വരിൽ നിന്ന്  ഒരേശ്വാസത്തിൽ ആശ്വാസത്തിന്റെയും പ്രാർത്ഥനയും കണ്ണീർ കടലിരമ്പം തീർത്തു.

പരപ്പനങ്ങാടി എസ് ഐ ഷമീർ, മത്സ്യതൊഴിലാളി ക്ഷേമ നിധി ബോർഡ് മുൻ ചെയർമാനും എസ് ടി യു സംസ്ഥാന സെക്രട്ടറിയുമായ ഉമ്മർ ഒട്ടുമൽ,  നഗര സഭ പ്രതിപക്ഷ ലീഡർ  ദേവൻ ആലുങ്ങൽ,  ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ചെയർമാൻ നഗരസഭ കൗൺസിലർ സെയ്തലവി കടവത്ത്, തീരദേശ ജനകീയ മുന്നണി അദ്ധ്യക്ഷൻ തലക്കലകത്ത് സെയ്തലവി, കൗൺസിലർ അലിക്കുട്ടി,  വെൽഫെയർ പാർട്ടി അദ്ധ്യക്ഷൻ  പി. കെ. അബൂബക്കർ ഹാജി, എം എസ് എസ് പ്രസിഡന്റ് ചുക്കാൻ ഇബ്റാഹീം ഹാജി,  കനിവ് റെസിഡൻസ് ചെയർമാൻ കെ . അബ്ദുല്ല നഹ, അബ്റാർ റിലീഫ് കമ്മറ്റി ഫൈനാൻസ് സെക്രട്ടറി കെ. പി. ജംഷി, ഓനാരി ബാവ , കെ ജലീൽ, അങ്ങമൻ കുഞ്ഞിമോൻ  ,   തുടങ്ങിയവർ രക്ഷാ പ്രവർത്തകർക്ക് ദിശാബോധമേകാൻ കെട്ടുങ്ങൽ അഴിമുഖത്തെത്തി.

Related Articles