പരപ്പനങ്ങാടിയില്‍ തെരുവ് നായ വന്ദീകരണവും, പേവിഷത്തിനെതിരെ കുത്തിവെപ്പും

പരപ്പനങ്ങാടി: പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ തെരുവ് നായകളുടെ വന്ദീകരണവും പേവിഷത്തിനെതിരെയുള്ള കുത്തിവെപ്പും നടത്തുന്നു. ഹ്യൂമണ്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ലോക വന്ധീകരണ ദിനം പ്രമാണിച്ച് ഇന്ന് (27-02-2018) ഉച്ചക്ക് 3 മണിക്ക്  മുൻസിപാലിറ്റി ഓഡിറ്റോറിയത്തിൽ വെച്ച്     ‘പേവിഷബാധയും, അതിൽ നിന്നുള്ള സംരക്ഷണവും ‘ എന്ന വിഷയത്തെ സംബന്ധിച്ച് പൊതു ജനങ്ങൾക്കായി ഒരു ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.