പരപ്പനങ്ങാടിയില്‍ വീണ്ടും ചുഴലിക്കാറ്റ്‌;15 വീടുകളുടെ ഓടുകള്‍ പാറിപോയി

parappananagdadi copyപരപ്പനങ്ങാടി: ഞായറാഴച ഒന്നരയോടെ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ പരപ്പനങ്ങാടിയില്‍ പരക്കെ നാശനഷ്ടം.കടലോര മേഖലയില്‍ പതിനഞ്ച്‌ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. നിരവധി മരങ്ങളും തെങ്ങുകളും മുറിഞ്ഞുവീണു. കോര്‍ട്ട്‌ റോഡില്‍ മരം വീണ്‌ ഗതാഗതം തടസപ്പെട്ടു.

തിരൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയണ്‌ മരം മുറിച്ചുമാറ്റിയത്‌. വൈദ്യുതി ലൈനില്‍ മരം വീണ്‌ പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കടലാക്രമണ പ്രദേശങ്ങള്‍ തഹസില്‍ദാര്‍ ജോര്‍ജ്ജ്‌ മാത്യു,വില്ലേജ്‌ ഓഫീസര്‍മാരായ കെ.അബ്ദുള്‍ മജീദ്‌, യു എന്‍ നവീന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.